‘പാർവതി, നിങ്ങൾ അസൂയപ്പെടുത്തുന്നു’; വൈറലായി അപ്പാനി ശരത്തിന്റെ കുറിപ്പ്

‘സിനിമകണ്ടിറങ്ങിയവർക്കെല്ലാം മനോഹരം അതിമനോഹരം എന്ന് മാത്രമേ പറയാനുള്ളു’… ചിലരുടെയെങ്കിലും ഹൃദയം മുറിപ്പെടുത്തിയ, കണ്ണു നിറച്ച ‘ഉയരെ’ എന്ന ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായത് പാർവതി എന്ന നടിയുടെ അസാമാന്യ അഭിനയ മികവാണ്.നിരവധി ആളുകളാണ് താരത്തിന് അഭിന്ദനവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് എത്തുകയാണ് നടൻ അപ്പാനി ശരത്. പാർവതിയുടെ അഭിനയം അസൂയ ഉണ്ടാക്കുമെന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കം...
“പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓർമ്മപ്പെടുത്തലാണ് പാർവതിയുടെ ഓരോ കഥാപാത്രങ്ങളും.. മൊയ്തീൻ മുതൽ ഞാൻ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഈ അഭിനയിത്രി … ഞാൻ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കൾ ആക്കുകയാണ് ഈ അഭിനയിത്രി.. തന്റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരിൽ inject ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയിൽ തന്റെ സ്പേസ് വരചിടുകകയാണ് ഈ അഭിനയിത്രി…
Take off .. മൊയ്തീൻ.. ചാർളി… മരിയാൻ… ബാംഗ്ലൂർ ഡേയ്സ്….. എത്ര എത്ര…
ഇപ്പൊൾ ഇതാ ഉയരെ..
ഉയിരെടുക്കും ഉയരെ… well-done പാർവതീ… Hats off…”താരം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ‘ഉയരെ’ എന്ന ചിത്രം. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ഉയരെ. പാര്‍വ്വതിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.