വ്യാജന്മാര്ക്ക് പൂട്ടിട്ട് ഫെയ്സ്ബുക്ക്; നീക്കം ചെയ്തത് 300 കോടി അക്കൗണ്ടുകള്‍
എവിടെ തിരിഞ്ഞാലും വ്യാജന്മാര് ഉള്ള കാലമാണിത്. എന്തിനും ഏതിനും വ്യാജന്മാര്. വ്യാജ മുഖങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നവരും നിരവധിയാണ്. എന്തിനേറെ പറയുന്ന ഏറെ ജനപ്രിയമായ ഫെയ്സ്ബുക്കിലുമുണ്ട് വ്യാജന്മാര് ഏറെ. എണ്ണിയാലൊടുങ്ങാത്ത അത്ര വ്യാജന്മാര്….!
എന്നാല്‍ ഫെയ്സ്ബുക്കിലെ മുന്നൂറില്‍ അധികം വ്യാജന്മാര്ക്ക് നല്ല ഒന്നാന്തരം പണി കിട്ടി. ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്ക് 300 കോടി വ്യാജന്മാരെ പിടിച്ച് പുറത്താക്കി. കഴിഞ്ഞ ആറു മാസത്തിനിടെയാണ് ഇത്ര അധികം വ്യാജ അക്കൗണ്ടുകള്‍ ഫെയ്സ്ബുക്ക് നീക്കം ചെയ്തത്. 2018 ഒക്ടോബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കണക്കാണ് ഫെയ്സ്ബുക്ക് പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം പതിവായി ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരില്‍ അഞ്ച് ശതമാനം പേര് വ്യാജന്മാരാണെന്നാണ് റിപ്പോര്‍ട്ട്. 219 കോടി വ്യാജ അക്കൗണ്ടുകളാണ് ഈ വര്‍ഷാരംഭത്തില്‍ മാത്രമായി ഫെയ്സ്ബുക്ക് നീക്കം ചെയ്തിരിക്കുന്നത്.
Read more:വാര്‍ത്തകളിലെ വ്യാജന്മാരെ തിരിച്ചറിയാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
ഇതുകൂടാതെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നവരെയും ഫെയ്സ്ബുക്ക് പുറത്താക്കിയിട്ടുണ്ട്. വ്യാജ വരുന്ന് കച്ചവ്വടം നടത്തുന്ന അക്കൗണ്ടുകളും നീക്കം ചെയ്തു. കൂടാതെ കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോകളും ഫെയ്സ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. അതേസമയം 1.11 കോടി പോസ്റ്റുകളാണ് ഭീകരവാദവുമായി ബന്ധപ്പെട്ട് നീക്കം ചെയ്തത്. അക്രമാസക്തമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച അഞ്ച് കോടിയിലധികം പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്.
ഫെയ്സ്ബുക്കിലെ വ്യാജ പ്രൊഫൈലുകളെ നാം കരുതിയിരിക്കേണ്ടതുണ്ട്. ഇത്തരം അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും നിരവധിയാണ്. അതുകൊണ്ടുതന്നെ ഫെയ്സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് വരുമ്പോള്‍ കൃത്യാമായി ചരിചയമുള്ള ആളുകളുടെ റിക്വസ്റ്റുകള്‍ മാത്രം അക്സെപ്റ്റ് ചെയ്യാന്‍ ശ്രമിക്കുക. ഫെയ്സ്ബുക്കില്‍ സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്പോള്‍ മ്യൂച്വല്‍ ഫ്രണ്ട്സുകളുടെ അഭിപ്രായം ആരായുന്നതും നല്ലതാണ്.