ഇത് തളളല്ല ; അടിപൊളി ഗാനവുമായി ‘കുട്ടിമാമ’, വീഡിയോ കാണാം..

May 13, 2019

ശ്രീനിവാസനൊപ്പം മകൻ ധ്യാൻ ശ്രീനിവാസൻ എത്തുന്ന പുതിയ ചിത്രമാണ് കുട്ടിമാമ. മലയാളികൾക്ക് ഏറെ സുപരിചിതനാണ് കുട്ടിമാമ.. ‘കുട്ടിമാമ ഞാൻ പെട്ട് മാമ’ …യോദ്ധ എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ ഈ ഒരൊറ്റ ഡയലോഗിലൂടെ  മലയാളികൾക്ക്  പ്രിയപ്പെട്ടവനായി മാറിയ കഥാപാത്രമാണ് കുട്ടിമാമ. കുട്ടിമാമയുടെ കഥയുമായി അച്ഛനും മകനും എത്തുമ്പോൾ ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ‘തള്ളല്ല തള്ളല്ല’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

സംവിധായകന്‍ വി എം വിനു നിർമ്മിക്കുന്ന പുതിയ ചിത്രമാണ്  ‘കുട്ടിമാമ’. യോദ്ധയിലെ  കുട്ടിമാമയുമായി ബന്ധമില്ലെങ്കിലും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരു പട്ടാളക്കാരന്‍റെ കഥയാണ് ‘കുട്ടിമാമ’യിലൂടെ പറയുന്നത്. ചിത്രത്തിൽ കുട്ടിമാമയായി എത്തുന്നത് ശ്രീനിവാസനാണ്. നടൻ ശ്രീനിവാസനും ഇളയമകന്‍ ധ്യാന്‍ ശ്രീനിവാസനുമാണ് സിനിമയിൽ  പ്രധാന കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.  ധ്യാൻ ശ്രീനിവാസിന്റെ നായികയായി ചിത്രത്തിൽ വേഷമിടുന്നത് വിമാനം എന്ന ചിത്രത്തിലെ നായിക ദുർഗ കൃഷ്ണയാണ്.

ശ്രീനിവാസനും വി എം വിനുവും മുന്‍പ് ഒരുമിച്ച ‘മകന്‍റെ അച്ഛന്‍, യെസ് യുവര്‍ ഓണര്‍’ എന്നിങ്ങനെ രണ്ടു ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. വിനീത് ശ്രീനിവാസനും ശ്രീനിവാസനും ഒന്നിച്ച ചിത്രം അച്ഛന്റെ മകൻ സംവിധാനം ചെയ്തതും സംവിധായകൻ വി എം വിനു ആയിരുന്നു. ഫുൾ ടൈം ഫാമിലി എന്റെർറ്റൈനെർ ആയ ചിത്രവും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Read also: ഓട്ടോ ഓടിച്ച് വിവാഹ പന്തലിലേക്ക് നവവധു; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ 

ചിത്രത്തിന്റെ ട്രെയ്‌ലറും നേരത്തെ സാമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. ഹാസ്യവും പ്രണയവും ആക്ഷനുമെല്ലാം നിറച്ചാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. ശ്രീ ഗോഗുലം മൂവീസിന്‍റെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.