എവിടെ കാണും ഇതുപോലൊരു ‘തല’; ആരാധകരെ ചേർത്ത് നിർത്തി ധോണി

May 2, 2019

ഐ പി എൽ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ.. ബാറ്റിങ്ങിൽ വിസ്‌മയം സൃഷ്ടിക്കുന്ന ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിലേക്ക് തന്നെയാണ് ഇത്തവണയും ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. പ്രായ ഭേദ മന്യേ ക്രിക്കറ്റ് ലോകത്ത് നിരവധി ആരാധകരുള്ള ധോണിയെ തല എന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർ സ്നേഹത്തോടെ വിളിക്കാറ്. ഈ വിളി ഏറെ ആസ്വദിക്കാറുമുണ്ട് ധോണി.

ക്രിക്കറ്റ് ഗ്രൗണ്ടിൽ ഗർജിക്കുന്ന സിംഹമായി മാറാറുള്ള തല പക്ഷെ തന്റെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനാണ്. കളിയിലെ മികവ് മാത്രമല്ല ധോണിയെ ആരാധകരോട് ചേർത്ത് നിർത്തുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ ലാളിത്യം കൂടിയാണ്. കളിക്കളത്തിൽ തന്നോട് ചേർന്ന് കളിക്കുന്ന താരങ്ങൾക്ക്  മത്രമല്ല തന്നെ കാണാൻ എത്തുന്ന ആരാധകർക്കും, ഗ്രൗണ്ട് സ്റ്റാഫുകൾക്കും വരെ പറയാനുണ്ട് ആ വലിയ മനുഷ്യന്റെ ലാളിത്യത്തെക്കുറിച്ച്.


കഴിഞ്ഞ ദിവസം കളിക്കളത്തിൽ ഡൽഹി ക്യാപിറ്റൽസുമായാണ് ധോണി ടീം ഏറ്റുമുട്ടിയത്. കളിയിലെ താരങ്ങളുടെ പ്രകടനത്തെക്കാളേറെ വേദിയെ അത്ഭുതപെടുത്തിയത് ചെന്നൈ സൂപ്പർ കിങ്‌സ് ക്യപ്റ്റൻ ധോണിയുടെ ചില പ്രവർത്തികളാണ്. മത്‌സരത്തിന് ശേഷം കളിക്കളം ചുറ്റാൻ എത്തിയ താരം തന്നെ കാണാൻ എത്തിയ ആരാധകർക്ക് തന്റെ കയ്യൊപ്പിട്ട ജേഴ്‌സികളും ടെന്നീസ് ബോളുകളും നൽകി. ഒപ്പം ഗ്രൗണ്ട് സ്റ്റാഫുകളെ നേരിൽ കണ്ട് അവർക്ക് സമ്മാനങ്ങളും നൽകി ആരാധകരുടെ പ്രിയപ്പെട്ട തല. ഇതോടെ വേദി മുഴുവൻ ആവേശം നിറഞ്ഞു. ക്രിക്കറ്റ് ലോകത്ത് ആരാധകരെ ഇത്രയധികം സ്നേഹിക്കുന്ന ഒരു താരം മറ്റെവിടെ ഉണ്ടാകുമെന്നാണ് ഇതോടെ ആരാധകർ ചോദിക്കുന്നത്. ഇത്രയധികം ആരാധകർ ഉള്ള മറ്റൊരു ക്രിക്കറ്റ് താരവും ഉണ്ടാകില്ലായെന്നും ആരാധകർ പറയുന്നുണ്ട്.