ഹിപ് ഹോപ്പിലെ ഈ മലയാളി താരങ്ങൾ ഇനി അമേരിക്കയിലേക്ക്
മലയാളികൾക്ക് അത്രയൊന്നും പരിചിതമല്ലെങ്കിലും നിരവധി ആരാധകരുള്ള ഒരു നൃത്തരൂപമാണ് ഹിപ് ഹോപ്. ഹിപ് ഹോപ്പിന്റെ തുടക്കം ആഫ്രിക്കൻ സംഗീതത്തിൽ നിന്നുമാണ്. ആഫ്രിക്കയിൽ കഥകളും മറ്റും ചെണ്ടയുടെ പശ്ചാത്തലത്തിൽ താളാത്മകമായി പൊതുവേദിയിൽ പറയുന്ന രീതിയിൽ നിന്നുമാണ് ഹിപ് ഹോപ് എന്ന നൃത്തരൂപം ഉടലെടുത്തത്. ഇപ്പോഴിതാ ഹിപ് ഹോപ്പിന് കേരളത്തിലും പ്രചാരം നൽകിയിരിക്കുകയാണ് രണ്ട് യുവാക്കൾ.
തിരുവനന്തപുരം സ്വദേശികളായ ദീപക്, അഭിജിത്ത് എന്നിവരാണ് ഇന്റര്‍നാഷണല്‍ ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ മലയാളി യുവാക്കള്‍, ഗോവയിൽ നടന്ന മത്സരത്തിൽ നിന്നും സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയ ഇരുവരും മെഗാ ഫൈനലിലേക്ക് യോഗ്യത നേടി. 2 ഓണ്‍ 2 ഓള്‍സ്റ്റൈല്‍ വിഭാഗത്തിലാണ് ഇരുവരുടെയും നേട്ടം. ഓഗസ്റ്റ് ആറിന് അമേരിക്കയിലെ അരിസോനയിലാണ് മെഗാ ഫൈനല്‍ നടക്കുന്നത്.
തിരുവനന്തപുരം ഇന്റർനാഷണൽ സ്കൂളിലെ ഡാൻസ് ഇൻസ്ട്രാക്ടറാണ് ദീപക്. ചെറുപ്പം മുതൽ നൃത്തത്തിൽ താത്പര്യം ഉള്ള ഇരുവരും നാലു വർഷമായി തുടരുന്ന തങ്ങളുടെ പരിശ്രമങ്ങളിൽ നിന്നുമാണ് ഹിപ് ഹോപ്പിലേക്ക് എത്തപെടുന്നത്. നൃത്തത്തിന്റെ പുതിയ രൂപങ്ങൾ കണ്ടെത്തുള്ള ഇരുവരും ഡാൻസ് ജീവവായുവായി സ്വീകരിച്ചവരാണ്.
ഹിപ് ഹോപ്പിന്റെ ചരിത്രം
താളാത്മകമായ അർത്ഥത്തോടെ വാക്കുകൾ അടുത്തടുത് കോർത്തിണക്കി സംസാര ശൈലിയിൽ ഡ്രം ബീറ്റ് കൾക്കൊപ്പം ഹിപ് ഹോപ്പ് രീതിയിൽ അവതരിപ്പിക്കുന്ന പാശ്ചാത്യ കലാരൂപമാണ് ഹിപ് ഹോപ് സംഗീതം. ഇതിന്റെ നൃത്തരൂപമാണ് ഹിപ് ഹോപ് ഡാൻസ്.
Read also: മണിക്കൂറിൽ കാണുന്നത് ലക്ഷങ്ങൾ; യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടംനേടി ഇഷ്കിലെ പ്രണയഗാനം
1980 കളുടെ തുടക്കം വരെ അമേരിക്കയിൽ തങ്ങി നിന്ന ഈ സംഗീതം പിന്നീട് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഒട്ടു മിക്ക ഭാഷകളിലും ഈ സംഗീതരീതി ഇപ്പോൾ ഉണ്ട്. ഡ്രം മെഷീൻൻറെയും, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗം മൂലം ഇതിൽ തന്നെ നിരവധി ശാഖകളും മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.