കുഞ്ഞുരാജകുമാരന്റെ മുഖം ലോകത്തെ കാണിച്ച് ഹാരിയും മേഗനും

May 9, 2019

ലോകം ഉറ്റുനോക്കുന്ന താരജോഡികളാണ് ഹാരി രാജകുമാരനും യുഎസ് ചലച്ചിത്രതാരം മേഗന്‍ മര്‍ക്കലും. ഇവരുടെ വിവാഹവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ താരമാവുകയാണ് ഇവരുടെ കുഞ്ഞ് മകന്റെ ചിത്രങ്ങളും വീഡിയോകളും. മെയ് ആറിനാണ് ഇംഗ്ലണ്ടിലൊന്നാകെ സന്തോഷം പകര്‍ന്ന് മേഗന്‍ മര്‍ക്കലിനും ഹാരി രാജകുമാരനും ആണ്‍കുഞ്ഞ് പിറന്നത്. രാജാവിന്റെ പദവിയില്‍ ഏഴം ഊഴക്കാരനാണ് ഈ കുഞ്ഞുരാജകുമാരന്‍.ഹാരിക്കും മോഗനും കുഞ്ഞു പിറന്നതറിഞ്ഞതോടെ കുഞ്ഞുമുഖം കാണാനും ഇംഗ്ലണ്ട് ഒന്നാകെ കാത്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും കുഞ്ഞുരാജകുമാരന്റെ മുഖം ലോകത്തിന് കാട്ടിക്കൊടുത്തത്. കൊട്ടരാത്തിലെ ഔദ്യോഗിക ഫോട്ടഗ്രാഫറിനും തെരഞ്ഞെടുക്കപ്പെട്ട ചില ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാത്രമായിരുന്നു കുഞ്ഞിന്റെ ചിത്രം പകര്‍ത്താന്‍ അനുവാദമുണ്ടായിരുന്നത്.

കുഞ്ഞു രാജകുമാരന് ഇതുവരെ പേര് ഇട്ടിട്ടില്ല. കുഞ്ഞു പിറന്ന വിശേഷം ഹാരി രാജകുമാരന്‍ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നീട് കൊട്ടാരത്തില്‍ നിന്നുള്ള ഔദ്യോഗിക വാര്‍ത്തക്കുറിപ്പുകളും പുറത്തുവന്നു.2018 മെയ് പത്തൊമ്പതിനായിരുന്നു ഹാരി രാജകുമാരന്റെയും മേഗന്‍ മര്‍ക്കലിന്റെയും വിവാഹം. വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലായിരുന്നു വിവാഹവേദി.