ശ്രദ്ധേയമായി ‘പതിനെട്ടാംപടി’യിലെ ബീമാപള്ളി ഗാനം

May 8, 2019

മലയാള ചലച്ചിത്ര ലോകത്തെ മെഗാ സ്റ്റാര്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 18ാം പടി. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ മനോഹരമായൊരു ഗാനം പുറത്തെത്തി. 18ാം പടിയിലെ ബീമാപള്ളി ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

നവാഗതനായ എ എച്ച് കാഷിഫ് ആണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. ഷഹബാസ് അമന്‍, നകുല്‍, ഹരി ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ബീമാപള്ളി ഗാനത്തിന്റെ ആലാപനം. അതേസമയം ആക്ഷന് പ്രധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 18ാം പടി എന്നും സൂചനയുണ്ട്. എബ്രഹാം പാലയ്ക്കല്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ആഗസ്റ്റ് സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more:എഞ്ചിനിയറിങിന് അഡ്മിഷന്‍ കിട്ടില്ലെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത് ”നീ പോയി ഒരു സിനിമ കണ്ടിട്ട് വാ” എന്ന്; വൈറലായി മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ മേക്ക് ഓവര്‍ ചലച്ചിത്രലോകത്ത് നേരത്തെതന്നെ ശ്രദ്ധേയമായിരുന്നു. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. 18ാം പടിയില്‍ പ്രധാന ഗസ്റ്റ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാന സംരംഭംകൂടിയാണ് ’18ാം പടി’. ‘കേരള കഫേ’യാണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം.

നിരവധി താരനിരകള്‍ തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്‌സ്. മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞറമ്മൂട്, പ്രിയാ മണി, സാനിയ ഇയ്യപ്പന്‍, മുത്തുമണി എന്നിവര്‍ ചിത്രത്തില്‍ പ്രധാനാ കഥാപാത്രങ്ങളായെത്തുന്നു. ഇതിനുപുറമെ നിരവധി പുതുമുഖ താരങ്ങളും 18ാം പടിയില്‍ അണിനിരക്കുന്നുണ്ട്. ജൂലൈയില്‍ ചിത്രം തീയറ്ററുകളിലെത്തും. മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നുണ്ട് ചിത്രത്തിലെ ബീമാപള്ളി ഗാനം.