ഇലക്ഷൻ ഡ്യൂട്ടിക്ക് പോകാൻ അവരെത്തി; ശ്രദ്ധേയമായി ‘ഉണ്ട’യിലെ മമ്മൂക്കയുടെ ക്യാരക്റ്റർ പോസ്റ്റർ

May 13, 2019

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉണ്ട. വ്യത്യസ്ഥ കഥാപാത്രങ്ങളായി മലയാള സിനിമയിൽ തിളങ്ങിയ താരത്തിന്റെ പോലീസ് വേഷങ്ങളിലുള്ള ചിത്രങ്ങളാണ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടത്. മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ഉണ്ട. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു..ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ വരവറിയിച്ചുകൊണ്ട് എട്ട് പോലീസുകാരുടെ ക്യാരക്ടര്‍ പോസ്റ്ററുകൾ റിലീസ് ചെയ്തിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്..

ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ എസ് ഐ മണിയായാണ് മംമ്‍ഊട്ടി എത്തുന്നത്.ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നിരവധി ബോളിവുഡ് താരങ്ങളും വേഷമിടുന്നുണ്ട്. ഓംകാര്‍ ദാസ് മണിക്പുരി,  ഭഗ്വാന്‍ തിവാരി, ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യാൻ ബോളിവുഡിൽ നിന്നും എത്തുന്ന താരങ്ങൾ.‘പിപ്പീലി ലൈവ്’, ‘ന്യൂട്ടന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, ‘മാസാനി’ലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ‘ട്യൂബ് ലൈറ്റ്’ എന്നീ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവർ  ഉണ്ടയിൽ  മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് മമ്മൂട്ടി ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. മുളയൂരിലെ കാട്ടിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പ്രധാനമായും നടന്നത്.

Read also: ഷൈലജ ടീച്ചറായി രേവതി; ക്യാരക്ടർ പോസ്റ്റർ കണ്ട് അമ്പരന്ന് ആരാധകർ

ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് ശ്യാം കൗശാലാണ്. ‘ദംഗൽ’,  ‘ബാജിറാവു മസ്താനി’, ‘പദ്മാവത്’, ‘സഞ്ജു’, ‘ധൂം 3’ , ‘ഗുണ്ടേ’, ‘കൃഷ് 3’ , ‘രാവണ്‍’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ ഇടം കരസ്ഥമാക്കിയ താരമാണ് ശ്യാം കൗശൽ. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍ , ലുക്ക്മാന്‍, സുധി കോപ്പ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവി മില്‍ ന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിഗര്‍തണ്ട ഫെയിം ഗേമിക്കാണ്. ചിത്രം ഈദിനോടനുബന്ധിച്ച് റിലീസ് ചെയ്യും.