ആകാംഷ നിറച്ച് ‘ഇഷ്‌കി’ന്റെ പുതിയ ടീസര്‍; വീഡിയോ

June 2, 2019

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രീയനടനായി മാറിയതാണ് ഷെയ്ന്‍ നിഗം. ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഇഷ്‌ക്’. മെയ് 17 ന് തീയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. ചിത്രത്തെ പ്രശംസിച്ചും നിരവധി പേര്‍ എത്തിയിരുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ പുതിയ ടീസര്‍. ഭയവും ആകാംഷയും നിറച്ചാണ് ചിത്രത്തിന്റെ പുതിയ ടീസര്‍ ഒരുക്കിയിരിക്കുന്നതും.

നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ഇഷ്‌ക് തീയറ്ററുകളിലെത്തിയത്. നവഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചി എന്നാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിളിപ്പേര്.

Read more:തൊട്ടപ്പനി’ലെ ജോണപ്പനെക്കുറിച്ച് ദിലീഷ് പോത്തന്‍; വീഡിയോ2019

ചിത്രത്തിലെ പാറയുവാന്‍… എന്നു തുടങ്ങുന്ന ഗാനവും മികച്ച പ്രേക്ഷക സ്വീകാര്യത നേടി. അതേസമയം ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ ഗായകന്‍ സിദ് ശ്രീറാം ആദ്യമായി മലയാളസിനിമയ്ക്കായി പാടി എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. ഭാഷ ഭേദമന്യേ മലയാളികള്‍ ഏറ്റുപാടുന്ന നിരവധി തമിഴ്, തെലുങ്ക് ഗാനങ്ങള്‍ സിദ് ശ്രീറാം ആലപിച്ചവയാണ്. ‘എന്നോട് നീ ഇരുന്താള്‍…’, ‘മറുവാര്‍ത്തൈ….’, ‘കണ്ണാന കണ്ണേ…’ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയനായ സിദ് മലയാളത്തിലേക്കെത്തുമ്പോള്‍ കൈയടിയോടെ ഗാനത്തെ സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകരും.