‘സിനിമ സ്വപ്നം കാണുന്ന മക്കളുള്ള എല്ലാ അമ്മമാരും കണ്ടിരിക്കേണ്ട ചിത്രം’; ‘ആന്‍ഡ് ദ് ഓസ്കാർ ഗോസ് ടു’ വിനെക്കുറിച്ച് മാല പാർവതി

June 25, 2019

യുവസിനിമാ പ്രേക്ഷകരുടെ ആവേശമാണ് ടൊവിനോ തോമസ്. ടൊവിനോ  നായകാനായി എത്തിയ ഏറ്റവും  പുതിയ ചിത്രമാണ് ’ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് നടി മാല പാർവതി. ടൊവിനോ തോമസാണ് ഈ വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

സിനിമ സ്വപ്നം കാണുന്ന ആൺമക്കളുള്ള എല്ലാ അമ്മമാരും തീർച്ചയായും ഈ ചിത്രം കണ്ടിരിക്കണമെന്നാണ് താരം പറയുന്നത്. കമല പാർവതിയും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ടൊവിനോയുടെ ഉമ്മയായാണ് മാലാ പാര്‍വ്വതി ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു എന്ന ചിത്രത്തിലെത്തുന്നത്. ‘ഗോദ’ എന്ന സിനിമയ്ക്ക് ശേഷം മാലാ പാര്‍വ്വതി ടൊവിനോയുടെ അമ്മയായി എത്തുന്ന ചിത്രംകൂടിയാണ് ഇത്.

ഒരു സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയാണ് ചിത്രത്തിലെ പ്രമേയം. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിലെ ശബ്ദ സംവിധാനം. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാലാണ് സംഗീതം. പ്രമേയത്തിലെ വിത്യസ്തതകൊണ്ടു തന്നെ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയേക്കും.

ആദാമിന്റെ മകന്‍ അബു’ എന്ന സിനിമയിലൂടെയാണ് സലീം അഹമ്മദ് ചലച്ചിത്രസംവിധാന രംഗത്ത് ചുവടുവയ്ക്കുന്നത്. നാല് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സിനിമയാണ് ആദാമിന്റെ മകന്‍ അബു. ഈ ചിത്രത്തിലെ അഭിനയത്തിന് സലീം കുമാര്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. മമ്മൂട്ടിയെ നായകനാക്കി സലീം അഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച പത്തേമാരി എന്ന ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കഥാപ്രമേയം കൊണ്ടുതന്നെ സലീം അഹമ്മദിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടുന്നുണ്ട്.

Read also: ‘ഞാൻ കണ്ടതിൽവച്ച് ഏറ്റവും നിഷ്കളങ്കനായ ഒരു മനുഷ്യൻ’; ഇന്ദ്രൻസിനെക്കുറിച്ച് ശ്രദ്ധേയമായി നവസംവിധായകന്റെ കുറിപ്പ്

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോടുടെ കഥാപാത്രങ്ങളാണ്. അഭിനയം കൊണ്ട് മറ്റൊരു ലോകം തന്നെ സൃഷ്ടിക്കുന്ന നടനാണ് ടൊവിനോ. സലീം അഹമ്മദും ടൊവിനോയും ഒന്നിക്കുമ്പോള്‍ മനോഹരമായ ഒരു സിനിമ തന്നെയാണ് പിറവിയെടുത്തിരിക്കുന്നത്.