‘ദാമു നമ്മളുദ്ദേശിച്ച ആളല്ല സാറേ, ഇത് ലൂസിഫർ ദാമു’; രസകരമായ വീഡിയോ കാണാം..

June 12, 2019

മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കഥാപത്രമായിരുന്നു ചട്ടമ്പിനാട് എന്ന ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു. ട്രോളന്മാരുടെ ഏറ്റവും പ്രിയപെട്ടവരിൽ ഒരാൾ. ഇപ്പോഴിതാ ദശമൂലം ദാമുവിന്റെ പുതിയ ഗെറ്റപ്പാണ് മലയാളി പ്രേക്ഷകരിൽ ഏറെ കൗതുകമുണർത്തിയിരിക്കുന്നത്.

മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച പൃഥ്വിരാജ് ചിത്രം ലൂസിഫറിനെ മോഹൻലാൽ കഥാപാത്രം സ്റ്റീഫൻ നെടുമ്പള്ളിയായാണ് ഇത്തവണ ദാമു എത്തിയിരിക്കുന്നത്. അതും ലൂസിഫർ ദാമുവായി. സുരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നതും.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം  ലൂസിഫർ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. ടോവിനോ തോമസ്, സായി കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സാനിയ അയ്യപ്പൻ, ബോളിവുഡ് താരം വിവേക് ഒബ്‌റോയ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ജനനേതാവായ പി കെ ആർ എന്ന പി കെ രാംദാസിന്റെ മരണത്തിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും  അവർക്കെതിരെ പോരാടുന്ന സ്റ്റീഫൻ നെടുമ്പള്ളിയിലൂടെയുമാണ് ചിത്രം വികസിക്കുന്നത്.

Read also: വീണ്ടും അതിശയിപ്പിച്ച് വിജയ് സേതുപതി; മനോഹരം ഈ ഗാനം

പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തുന്ന ചിത്രമാണ് ലൂസിഫർ. അഭിനയത്തിൽ വിസ്‌മയം സൃഷ്ടിക്കുന്ന മോഹൻലാൽ എന്ന കലാകാരനെ മലയാളികൾ കാണാൻ ആഗ്രഹിച്ച രീതിയിൽ സമ്മാനിക്കാൻ പൃഥ്വിക്ക് കഴിഞ്ഞു എന്നത് മാത്രമല്ല, ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകൻ പുലർത്തിയ മികവ് അസാമാന്യമെന്ന് തന്നെ പറയാം.