‘ട്വിറ്ററില്‍ അക്കൗണ്ടില്ല; ആവശ്യമുള്ളപ്പോള്‍ സൂര്യയുടെ ട്വിറ്റര്‍ നോക്കും’ ജ്യോതിക

June 27, 2019

വെള്ളിത്തിരയില്‍ അവിസ്മരണീയ കഥാപാത്രങ്ങള്‍ക്കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരദമ്പതികളാണ് സൂര്യയും ജ്യോതികയും. പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജ്യോതിക. സിനിമ വിശേഷങ്ങള്‍ അറിയാന്‍ സൂര്യയുടെ ട്വിറ്റര്‍ അക്കൗണ്ടാണ് ഉപയോഗിക്കാറുള്ളതെന്നും താരം പറഞ്ഞു.

ജ്യോതിക കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘രാക്ഷസി’,. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി താരം നടത്തിയ ഒരു പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ”സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. സിനിമയുടെ വിശേഷങ്ങള്‍ അറിയാന്‍ സൂര്യയുടെ അക്കൗണ്ടാണ് ഉപയോഗിക്കാറ്”. ജ്യോതിക പറഞ്ഞു. സൂര്യയുടെ ട്വിറ്റര്‍ പേജില്‍ തന്നെ പലരും ലേഡി സമുദ്രക്കനി എന്ന് വിശേഷിപ്പിച്ചതായി കണ്ടു. രക്ഷസി എന്ന സിനിമയെ അടുത്ത സാട്ടൈ എന്നും ചിലര്‍ വിശേഷിപ്പിച്ചതായി ശ്രദ്ധയില്‍പെട്ടു. രാക്ഷസി, സാട്ടൈ, പള്ളിക്കൂടം ഇവയെല്ലാം ഒരേ തരത്തിലുള്ള സിനിമയാണെങ്കിലും അല്പംകൂടി ഗൗരവമേറിയ വിഷയമാണ് രാക്ഷസിയിലേതെന്നും ജ്യോതിക പറഞ്ഞു.

Read more:ആദ്യ വനിതാ സംവിധായിക, അഡല്‍ട്ട്‌സ് ഒണ്‍ലി ചിത്രത്തിലെ ആദ്യ നായിക: ‘വിജയ നിര്‍മ്മല’ മലയാള ചലച്ചിത്രലോകം നെഞ്ചിലേറ്റുന്ന പേര്

ഗൗതം രാജ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് രാക്ഷസി. ചിത്രത്തില്‍ ഗീതാ റാണി എന്ന അധ്യാപികയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. പൂര്‍ണിമ ഭാഗ്യരാജ്, സത്യന്‍, ഹരീഷ് പേരാടി തുടങ്ങിയവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. സൂര്യയുടെ ഉടമസ്ഥതയിലുള്ള ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സ് ആണ് രാക്ഷസി എന്ന സിനിമയുടെ സംവിധാനം. അടുത്തിടെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേടുന്നതും.