എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ചിലങ്കയണിഞ്ഞ് ലച്ചു

June 22, 2019

ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ എന്ന പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ജൂഹി രുസ്തുഗി. ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രം പണ്ടേയ്ക്കു പണ്ടേ  മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടി. ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ വിളിപ്പേരാണ് ലച്ചു. ജൂഹി രുസ്തുഗി ഇന്ന് കൂടുതലും അറിയപ്പെടുന്നതും ലച്ചു എന്ന പേരില്‍ തന്നെയാണ്.

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ആരാധകരുമായി വലിയൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. ലച്ചു നൃത്തരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അതും നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. ഇന്‍സ്റ്റഗ്രാമിലൂടെ ജൂഹി തന്നെയാണ് ഈ വിശേഷം പങ്കുവച്ചത്. ഒപ്പം മനോഹരമായ ഒരു ചിത്രവും താരം പങ്കുവച്ചു.

 

View this post on Instagram

 

Back to dance aftr 8yrs? @amrutha7821

A post shared by juhi Rustagi (@juhirus) on

Read more:നര്‍മ്മം നിറച്ച് ‘ജനമൈത്രി’ വരുന്നു; തീയറ്ററുകളിലെത്തും മുമ്പേ ശ്രദ്ധേയമായി റിവ്യൂവും2019

രഘുവീര്‍ ശരണ്‍ രുസ്തുഗിയുടെയും  ഭാഗ്യലക്ഷ്മിയുടെയും മകളാണ് ജൂഹി. ഉപ്പും മുളകും എന്ന ജനപ്രിയ പരിപാടിയില്‍ ബാലുവിന്റെയും നീലുവിന്റെയും രണ്ടാമത്തെ കുട്ടി. ഏറെ രസകരമാണ് ഉപ്പും മുളകും എന്ന പരിപാടിയില്‍ ജൂഹി അവതരിപ്പിക്കുന്ന ലച്ചു എന്ന കഥാപാത്രം. കവിതയും സാഹിത്യവുമൊക്കെയായി ലച്ചു പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞു നില്‍ക്കുന്നു.

2015 ഡിസംബര്‍ 14 മുതലാണ് ഉപ്പും മുളകും എന്ന സീരിയല്‍ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരല്പം നര്‍മ്മംകൂടി ഉള്‍പ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ പരിപാടിയില്‍.