ഇതാണ് നമ്മുടെ ‘മധുരരാജ’; തരംഗമായി മേക്കിങ് വീഡിയോ

June 3, 2019

മലയാളി പ്രേക്ഷകർ ആവേശത്തോടെ പറയുന്ന പേരാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടേത്.  കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിക്കാൻ ഏതറ്റം വരെയും പോകാൻ തയാറാകുന്ന ഈ മെഗാസ്റ്റാറിനെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ സൃഷ്ടിക്കാറുണ്ട്. മികച്ച വിജയം നേടി തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുണ്ടിരിക്കുന്ന മധുരരാജയുടെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

നൂറ് കോടി ക്ലബിൽ ഇടം നേടിയ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകരാണ് പുറത്തുവിട്ടത്. 104 കോടിയാണ് മധുരരാജ ഇതിനോടകം തന്നെ ആഗോള തലത്തില്‍ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടുതലും ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് മേക്കിങ് വീഡിയോ തയാറാക്കിയിരിക്കുന്നത്.

പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം നിർവഹിച്ച ചിത്രമാണ് മധുരരാജ. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ മമ്മൂട്ടി പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘പോക്കിരിരാജ’യക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത തന്നെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.  മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടന്‍ ജയയും മധുരരാജയിൽ എത്തുന്നുണ്ട്. ‘മധുരരാജ’യില്‍ ഒരു മുഴുനീള കഥാപാത്രമായാണ് ജയ് എത്തുന്നത്. അതേസമയം പുതിയ ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നില്ല. വിഷു റിലീസ് ആയാണ് മധുരരാജ തീയറ്ററുകളിലെത്തിയത്.

കഴിഞ്ഞ വര്‍ഷമാണ് ‘പോക്കിരിരാജ’യ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറാണ് ‘മധുരരാജ’. നര്‍മ്മവും പ്രണയവും ആക്ഷനുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു പോക്കിരിരാജയും തീയറ്ററുകളിലെത്തിയത്. മധുരരാജയും ഇത്തരത്തിലൊരു ദൃശ്യവിരുന്നാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതും.

‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ സിനിമ ഒരുങ്ങിയിരിക്കുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മധുരരാജ’.

Read more: ശ്രദ്ദേയമായി വൈറസിലെ ‘സ്പ്രെഡ് ലവ്’; പ്രോമോ സോങ് കാണാം..

അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ നാല് നായികമാരും ചിത്രത്തിലെത്തുന്നുണ്ട്. ജഗപതി ബാബു വില്ലനായും ചിത്രത്തിലെത്തുന്നു. നെടുമുടി വേണു, ആര്‍.കെ സുരേഷ്, വിജയരാഘവന്‍, മണിക്കുട്ടന്‍, നോബി, ധര്‍മ്മജന്‍, ബിജുകുട്ടന്‍, സിദ്ധിഖ് തുടങ്ങി നിരവധി താരനിരകള്‍ ‘മധുരരാജ’യില്‍ അണിനിരക്കുന്നുണ്ട്.