‘ആൻഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’വിനെ പ്രശംസിച്ച് താരങ്ങൾ; വീഡിയോ

June 21, 2019

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി സലീം അഹമ്മദ് ചിത്രം ‘ആൻഡ് ദ് ഓസ്‌കാര്‍ ഗോസ് ടു. സിനിമയ്‍ക്കുളിലെ സിനിമ പറയുന്ന ചിത്രത്തിലെ ടോവിനോ തോമാസിന്റെ അഭിനയത്തിലെ മികവും എടുത്തുപറയുന്നുണ്ട് ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും. കൊച്ചിയിൽ താരങ്ങൾക്ക് വേണ്ടി പ്രത്യേക ഷോയും പ്രദർശിപ്പിച്ചിരുന്നു.

പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു വിനുണ്ട്. ഒരു സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയാണ് ചിത്രത്തിലെ പ്രേമേയം. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിലെ ശബ്ദ സംവിധാനം. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാലാണ് സംഗീതം. പ്രമേയത്തിലെ വിത്യസ്തതകൊണ്ടു തന്നെ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയിട്ടുണ്ട്. ആദാമിന്റെ മകന്‍ അബു’ എന്ന സിനിമയിലൂടെയാണ് സലീം അഹമ്മദ് ചലച്ചിത്രസംവിധാന രംഗത്ത് ചുവടുവയ്ക്കുന്നത്. നാല് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സിനിമയാണ് ആദാമിന്റെ മകന്‍ അബു. കഥാപ്രമേയം കൊണ്ടുതന്നെ സലീം അഹമ്മദിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരുന്നത്.

Read also: കരുതാം ഹൃദയത്തെ പൊന്നുപോലെ; കഴിക്കാം ഈ ഭക്ഷണങ്ങൾ

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോടുടെ കഥാപാത്രങ്ങളാണ്. അഭിനയം കൊണ്ട് മറ്റൊരു ലോകം തന്നെ സൃഷ്ടിക്കുന്ന നടനാണ് ടൊവിനോ. സലീം അഹമ്മദും ടൊവിനോയും ഒന്നിച്ചപ്പോൾ വിരിഞ്ഞ അത്ഭുതത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ.