‘തനിക്കിത് ചെയ്യാതിരിക്കാൻ ആകുന്നില്ല’; ബോട്ടിൽ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് അക്ഷയ് കുമാർ; കൈയടിച്ച് സോഷ്യൽ മീഡിയ

July 3, 2019

സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ് ചലഞ്ചുകൾ.. നില്ല് നില്ല് ചലഞ്ച്, 10 ഇയർ ചലഞ്ച് തുടങ്ങിയ നിരവധി ചലഞ്ചുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്….അടുത്തിടെ സാമൂഹ മാധ്യമങ്ങളില്‍ ഏറെ തരംഗമായിരുന്നു ടിക് ടോക്കിലെ നില്ല് നില്ല് ചലഞ്ച്.. ഓടുന്ന വാഹനങ്ങള്‍ക്ക് മുമ്പിലേക്ക് ചെന്നു നിന്ന് നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതാണ് നില്ല് നില്ല് ചലഞ്ച്.

ഇപ്പോഴിതാ മറ്റൊരു ചലഞ്ചാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്, ബോട്ടിൽ ക്യാപ് ചലഞ്ച്. ഹോളിവു‍ഡ് ആക്‌ഷൻ താരം ജേസൺ സ്റ്റാഥത്താണ് പുതിയ ചലഞ്ചുമായി എത്തിയത്. ചെറുതായി മുറുക്കിയ കുപ്പിയുടെ കാപ്, ഒരു ബാക്ക് സ്പിൻ കിക്കിലൂടെ തുറക്കുക. ഇതാണ് ബോട്ടിൽ കാപ് ചാലഞ്ച്. കുപ്പിയിൽ തൊടുക പോലും ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം. കുപ്പി പൊട്ടുകയോ താഴെ വീഴുകയോ ചെയ്താൽ ചലഞ്ചിൽ നിന്നും പുറത്താകും. ഹോളിവുഡ് താരം ജേസൺ സ്റ്റാഥത്തിന് പിന്നാലെ  ഗായകൻ ജോൺ മേയറും ബോട്ടിൽ കാപ് ചാലഞ്ചുമായി എത്തിയിരുന്നു. ഇപ്പോഴിതാ ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് അക്ഷയ് കുമാർ.

‘തനിക്കിത് ചെയ്യാതിരിക്കാനാകുന്നില്ല ആക‍്‌ഷനിൽ തനിക്കു മാതൃകയായ ജേസൺ സ്റ്റാഥത്തിൽ നിന്നും പ്രചോധനമുൾക്കൊണ്ടാണ് താനിത് ചെയ്യുന്നതെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.