ചിരിമുഹൂര്ത്തങ്ങള്ക്കൊപ്പം പ്രണയക്കാഴ്ചകളുമായി ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ തീയറ്ററുകളിലേയ്ക്ക്
‘നോവല്‍’, ‘മുഹബത്ത്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്നറാണ് ഈ ചിത്രം എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതും. ചിത്രം ഈ മാസം 26ന് തീയറ്ററുകളിലെത്തും. ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന സിനിമയുടെ ട്രെയ്ലറും അടുത്തിടെ പുറത്തെത്തിയിരുന്നു.
ഒട്ടേറെ ചിരി മുഹൂര്‍ത്തങ്ങള്‍ ഇടം നേടിയിട്ടുണ്ട് ട്രെയ്ലറില്. അതോടൊപ്പം തന്നെ പ്രേക്ഷകരില്‍ ആകാംഷയും നിറയ്ക്കുന്നു ചിത്രത്തിന്റെ ട്രെയ്ലര്. സംഗീതത്തിനും ഹാസ്യത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും ഇത് ശരി വയ്ക്കുന്നു.
അഞ്ച് ഗാനങ്ങളുണ്ട് ഈ ചിത്രത്തില്‍ എന്നതാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന സിനിമയുടെ മറ്റൊരു ആകര്‍ഷണം. ശങ്കര്‍ മഹാദേവന്, ശ്രേയ ഘോഷാല്‍ യേശുദാസ്, എം ജി ശ്രീകുമാര്‍, പി ജയചന്ദ്രന് എന്നിവരാണ് ‘ഒരു ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന സിനിമയില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ചില ഗാനങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഈ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
Read more:ആസ്വാദനത്തിന്റെ മധുരവുമായി ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ ജൂലൈ 26 മുതല്‍ പ്രേക്ഷകരിലേയ്ക്ക്
അഖില്‍ പ്രഭാകരനാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന സിനിമയില്‍ നായക കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്, നോബി, ബിജുക്കുട്ടന്, സാജു കൊടിയന്‍ എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നുണ്ട്. ശിവകാമി, സോനു എന്നീ രണ്ട് നായികമാരുമുണ്ട് ചിത്രത്തില്‍.