പൊന്നുപോലെ കരുതാം ഹൃദയത്തെ; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

July 24, 2019

മനുഷ്യ ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണല്ലോ ഹൃദയം. അതുകൊണ്ടുതന്നെ ഹൃദയത്തിന് ഒരല്പം കരുതല്‍ നല്‍കേണ്ടതുണ്ട്. പ്രായഭേദമന്യേ ഇന്ന് പലരിലും ഹൃദ് രോഗം കൂടിവരാറുണ്ട്. അതുപോലെതന്നെ ഹാര്‍ട്ട് അറ്റാക്കും. കൊളസ്‌ട്രോള്‍ അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നത് അത്ര നല്ലതല്ല. ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമാക്കാന്‍ ഇത്തരം ഭക്ഷണസാധനങ്ങള്‍ വഴിതെളിക്കുന്നു. പ്രതിവര്‍ഷം 17.5 ദശലക്ഷം പേരാണ് ഹൃദയസംബന്ധമായ അസുഖത്താല്‍ മരണപ്പെടുന്നത്. നല്ലൊരു ജീവിതശൈലി സ്വീകരിക്കുന്നതോടെ ഹൃദയസംബന്ധമായ അസുഖങ്ങളെ ഒരു പരിധി വരെ തടയാനാകും.

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ നിയന്ത്രിക്കുന്നതാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലത്. കട്ടന്‍ചായ, കാപ്പി, മധുരപലഹാരങ്ങള്‍ തുടങ്ങിയവയും അധികമായി കഴിക്കുന്ന ഹൃദ് രോഗത്തിലേയ്ക്ക് വഴിതെളിയ്ക്കും. അതുപോലെതന്നെ മാംസാഹാരത്തിലും പാല്‍ ഉല്‍പന്നങ്ങളിലും കൊളസ്‌ട്രോള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണ പദാര്‍തഥങ്ങളിലും നിയന്ത്രണം വരുത്തുന്നത് നല്ലതാണ്.

ഇലക്കറികള്‍, നാരുകളടങ്ങിയ പച്ചക്കറികള്‍, പഴ വര്‍ഗങ്ങള്‍, നട്‌സ്, ഓട്ട്‌സ് എന്നിവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ദിവസേന കുറഞ്ഞത് അമ്പത് ഗ്രാം നാരുകള്‍ അടങ്ങിയ ഭക്ഷണമെങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കണം. വെളുത്തുള്ളിയും ബീന്‍സും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

Read more:ഭര്‍ത്താവ് വിഷ്ണുവും മമ്മൂട്ടിയും നായകന്മാരായെത്തുന്ന ചിത്രങ്ങള്‍ ഒരേ ദിവസം റിലീസായാല്‍ ഏത് ചിത്രം ആദ്യം കാണുമെന്ന് അവതാരക; കിടിലന്‍ മറുപടിയുമായി അനു സിത്താര: വീഡിയോ

അമിതമായ അളവില്‍ ഉപ്പു ചേര്‍ത്ത ഭക്ഷണം കവിക്കുന്നതും ഹൃദ് രോഗത്തിലേയ്ക്ക് വഴിതെളിയ്ക്കും. ഉപ്പ് അമിതമായാല്‍ ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കൂടും. സോഡിയത്തിന്റെ അളവ് കൂടുതലായാല്‍ നല്ലതല്ല. ദിവസവും അഞ്ച് ഗ്രാമില്‍ അധികം ഉപ്പ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഹൃദയത്തിന്‍റെ ആരോഗ്യ സംരക്ഷണത്തില്‍ വ്യായമത്തിനും വലിയ പങ്കുണ്ട്. ദിവസേന വ്യായാമം ശീലിക്കുന്നത് ഹൃദ് രോഗ സാധ്യതയെ ചെറുക്കാന്‍ സഹായിക്കുന്നു. ദിവസവും കുറ‍ഞ്ഞത് അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.