‘ഇനി ഞാൻ കളിക്കാം’; കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ച് പശു, വീഡിയോ

July 3, 2019

നിരവധി രസകരങ്ങളായ വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഫുട്ബോൾ കളിക്കാരനായ ഒരു പശുവിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികൾക്കിടയിലേക്ക് കയറിവരുന്ന പശുവിനെയാണ് വീഡിയോയിൽ കാണുന്നത്.

ഗ്രൗണ്ടിൽ എത്തിയതോടെ ആളാകെ മാറി. ബോളിൽ വിടാതെ പിടിമുറുക്കി. കാലുകൊണ്ട് ഫുട്ബോൾ തട്ടികളിക്കാനും തുടങ്ങി. പന്തെടുക്കാൻ കളിക്കളത്തിലെത്തിയ കുട്ടികളെ ഓരോരുത്തരെയായി ഓടിച്ചു.. ഫുട്ബോൾ കൈയിലാക്കാൻ കുട്ടികൾ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ടെങ്കിലും പശു ആരാ മോൻ..ബോൾ വിട്ടുകൊടുക്കാതെ അതിന് ചുറ്റും ഓടുകയാണ്.

Read alsoകല്യാണപ്പന്തലിൽ റൗഡി ബേബി പാടി വധു; താളമിട്ട് വരൻ, വീഡിയോ

എന്തായാലും രസകരമായ ഈ വീഡിയോ നിരവധി ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. കൗതുകം ഉണര്‍ത്തുന്ന ‘ഫുട്ബോളര്‍ പശു’വിന് എന്തായാലും ഒരുപാടുണ്ട് ആരാധകർ. 64,000 ലൈക്കുകളും 21,000 റീട്വീറ്റുകളുമാണ് ഈ വീഡിയോയ്ക്ക് ഇതുവരെ ട്വിറ്ററില്‍ മാത്രം ലഭിച്ചത്. ലോകകപ്പ് ക്രിക്കറ്റിനിടയിലും ഫുട്ബോൾ കളിച്ച് വൈറലാകുന്ന ഈ താരത്തിനെ കൗണാൽഡോ എന്നാണ് ട്വിറ്ററേനിയൻസ് വിളിക്കുന്നതും. കഴിഞ്ഞ ജന്മത്തിൽ ഇവനെന്തായാലും ഒരു ഫുട്ബോളർ ആണെന്നാണ് മിക്കവരും അഭിപ്രായപെടുന്നത്.