ജൂനിയർ ചാക്കോച്ചന് ആശംസകളുമായി സിനിമാതാരങ്ങൾ; വീഡിയോ

July 1, 2019

മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന് കുഞ്ഞു പിറന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. കുഞ്ഞിന്റെ വിശേഷങ്ങൾ അറിയാനുള്ള ആവേശത്തിലാണ് ആരാധകരിപ്പോൾ. കഴിഞ്ഞ ദിവസം എറണാകുളം എളംകുളത്ത് പള്ളിയിൽ വച്ച് നടന്ന കുഞ്ഞിന്റെ മാമോദീസയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

ചലച്ചിത്ര മേഖലയിലെ നിരവധി താരങ്ങൾ മാമ്മോദീസയ്ക്കും തുടർന്നുള്ള റിസപ്‌ഷനിലും പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് വൈറലാകുന്നത്.ള്ളിയില്‍ വച്ചു നടന്ന ചടങ്ങുകളില്‍ ജനപ്രിയ നടന്‍ ദിലീപും ഭാര്യ കാവ്യമാധവനും സംബന്ധിച്ചിരുന്നു. നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ആല്‍വിന്‍ ആന്റണി, നടന്‍ വിനീത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. റിസപ്ഷനില്‍ നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍, നടി ആന്‍ അഗസ്റ്റിന്‍, ഗായകന്‍ വിജയ് യേശുദാസ്, രമേഷ് പിഷാരടി തുടങ്ങി നിരവധി താരങ്ങളും എത്തി.

ഇസഹാക്ക് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് ജനിച്ചതുമുതലുള്ള വിശേഷങ്ങൾ താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ  ആരാധകർക്കായി പങ്കുവെയ്ക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരത്തിന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം എത്തിയ കുഞ്ഞതിഥിക്ക് ആശംസകൾ നേർന്ന് സിനിമ മേഖലയിലെ നിരവധി പ്രമുഖരും, ആരാധകരും രംഗത്തെത്തിയിരുന്നു.