സീ ത്രീ കേരള സ്‌ട്രൈക്കേഴ്‌സ് നാളെ തിരുവനന്തപുരത്ത് ആദ്യ ഹോം മാച്ചിനിറങ്ങുന്നു; സന്തോഷം പങ്കുവെച്ച് നായകൻ കുഞ്ചാക്കോ ബോബൻ

March 4, 2023
Kunchakko boban ccl

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ സീ ത്രീ കേരള സ്‌ട്രൈക്കേഴ്‌സ് നാളെ മൂന്നാം മത്സരത്തിന് തിരുവനന്തപുരത്ത് ഇറങ്ങുകയാണ്. കേരളത്തിന്റെ ആദ്യ ഹോം മാച്ചാണ് നാളത്തെ മത്സരം. അത് കൊണ്ട് തന്നെ വലിയ ആവേശത്തോടെയാണ് ടീം മത്സരത്തെ കാണുന്നത്. നാളെ രാത്രി 7 മണിക്കാണ് മത്സരം. മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഫ്‌ളവേഴ്‌സ് ടിവിയിലൂടെയാണ് മത്സരം സംപ്രേഷണം ചെയ്യുന്നത്. (Kerala strikers first home matcha at thiruvananthapuram)

ആദ്യ ഹോം മാച്ചിനിറങ്ങുന്ന സന്തോഷം പങ്കുവെച്ച് നായകൻ കുഞ്ചാക്കോ ബോബനും മറ്റൊരു താരമായ വിജയ് യേശുദാസും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമാവുന്നത്. ആദ്യ ഹോം ടൗൺ മാച്ച് ആയത് കൊണ്ട് തന്നെ ഏറെ സന്തോഷവും ആവേശവും ഉത്തരവാദിത്തവും ഉണ്ടെന്നാണ് ഇരുവരും പറയുന്നത്.

ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്. വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് കുഞ്ചാക്കോ ബോബൻ നയിക്കുന്ന സ്‌ട്രൈക്കേഴ്സിലെ താരങ്ങൾ.

Read More: ടെസ്റ്റല്ല, ടി 20 തന്നെ; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ നിയമങ്ങൾ ഇങ്ങനെ

ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19 ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. സ്‌ട്രൈക്കേഴ്‌സിന് പുറമെ ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരന്നിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സിനിമ താരങ്ങൾ വീണ്ടും ക്രിക്കറ്റിനായി മൈതാനത്തേക്ക് ഇറങ്ങിയിരിക്കുന്നത്. കൊവിഡ് കാരണം 2020 മുതൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നിരുന്നില്ല.

Story Highlights: Kerala strikers first home match tomorrow at thiruvananthapuram