C3 കേരള സ്‌ട്രൈക്കേഴ്‌സിനിത് ആദ്യ ഹോം മാച്ച്; മുംബൈക്കെതിരെയുള്ള മത്സരം തിരുവനന്തപുരത്ത് അൽപസമയത്തിനകം

March 5, 2023
kunchakko boban c3 kerala stikers

മലയാള സിനിമ താരങ്ങളുടെ ക്രിക്കറ്റ് ടീമായ C3 കേരള സ്‌ട്രൈക്കേഴ്‌സ് ഇന്ന് തിരുവനന്തപുരത്ത് ആദ്യ ഹോം മാച്ചിനിറങ്ങുകയാണ്. ഹിന്ദി സിനിമ താരങ്ങളുടെ മുംബൈ ഹീറോസാണ് എതിരാളികൾ. സ്വന്തം ആരാധകർക്ക് മുൻപിലുള്ള മത്സരമായത് കൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് ടീം മത്സരത്തെ കാണുന്നത്. ഇന്ന് രാത്രി 7 മണിക്കാണ് മത്സരം. മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഫ്‌ളവേഴ്‌സ് ടിവിയിലൂടെയാണ് മത്സരം സംപ്രേഷണം ചെയ്യുന്നത്. (C3 kerala strikers first home match at thiruvananthapuram)

കുഞ്ചാക്കോ ബോബൻ നയിക്കുന്ന ടീമിൽ ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്. വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണുള്ളത്.

Read More: ടെസ്റ്റല്ല, ടി 20 തന്നെ; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ നിയമങ്ങൾ ഇങ്ങനെ

അതേ സമയം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കേരളത്തിന് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. 8 വിക്കറ്റിന്റെ കനത്ത പരാജയമാണ് കഴിഞ്ഞ മത്സരത്തിൽ കേരളം കർണാടക ബുൾഡോസേഴ്‌സിനോട് ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ 64 റൺസിന്റെ തോൽവിയാണ് കേരളം തെലുഗു വാരിയേഴ്‌സിനോട് ഏറ്റുവാങ്ങിയത്. ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19 ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. സ്‌ട്രൈക്കേഴ്‌സിന് പുറമെ ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരന്നിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സിനിമ താരങ്ങൾ വീണ്ടും ക്രിക്കറ്റിനായി മൈതാനത്തേക്ക് ഇറങ്ങിയിരിക്കുന്നത്. കൊവിഡ് കാരണം 2020 മുതൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നിരുന്നില്ല.

Story Highlights: C3 kerala strikers first home match at thiruvananthapuram