അടിച്ച് പറപ്പിച്ച് ചാക്കോച്ചൻ; മൂക്ക് തകർന്ന് ക്യാമറാമാൻ, വീഡിയോ
ആരാധകരുടെ ഇഷ്ടതാരമാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. സിനിമ ലൊക്കേഷനിൽ താരം ഒപ്പിക്കാറുള്ള ഓരോ കുസൃതിത്തരങ്ങളും ഏറെ രസകരമാണ്. ഇപ്പോഴിതാ താരത്തിന്റെ ക്രിക്കറ്റ് കളിയുടെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചുമ്മാതങ്ങ് അടിച്ച് തെറിപ്പിക്കുക മാത്രമല്ല, താരത്തിന്റെ ഹിറ്റില്‍ രണ്ടുപേര്‍ക്കാണ് ഇഞ്ച്വറി. അടിച്ചു പറപ്പിച്ച ബാറ്റിങ്ങിൽ ഒരു ബോൾ പിടിക്കാൻ പോയ ആൾ വീണു കിടക്കുന്നതും, രണ്ടാമത്തെ ബോളിൽ ക്യാമറാമാന്റെ മൂക്ക് ഇടിച്ച് തെറിപ്പിക്കുന്ന ചാക്കോച്ചനെയുമാണ് വീഡിയോയിൽ കാണുന്നത്. ഓലമടലുകൊണ്ടുള്ള ബാറ്റുമായി നാട്ടിൻ പുറത്തെ കളിക്കളത്തിലാണ് രസകരമായ ക്രിക്കറ്റ് കളി അരങ്ങേറുന്നത്.
കമല്‍ കെ എം സംവിധാനം ചെയ്യുന്ന ‘പട’ എന്ന ചിത്രത്തിന്റെ ഇടവേളകളിലാണ് ചാക്കോച്ചന്റെ രസകരമായ ക്രിക്കറ്റ് കളി. ‘ടിക്ക് ടോക്ക് ജീവിതത്തില്‍ സംഭവിച്ചപ്പോള്‍’ എന്ന തലക്കെട്ടോടെയാണ് ബാറ്റ് വീശുന്ന വീഡിയോ ചാക്കോച്ചന് പങ്കുവച്ചത്. എന്തായാലും വീഡിയോ ഇതിനോടകം നിരവധിപ്പേരാണ് പങ്കുവച്ചിരിക്കുന്നത്.