‘നീയില്ലാ നേരം…’; ഹൊ! എന്തൊരു ഫീലാണ്: ‘ലൂക്ക’യിലെ ആ മനോഹര ഗാനം ഇതാ

July 26, 2019

ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ലൂക്ക’. തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. ‘ലൂക്ക’ എന്ന സിനിമയ്ക്കു വേണ്ടിയുള്ള ടൊവിനോയുടെ ലുക്കും നേരത്തെ മുതല്‍ക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ‘നീയില്ലാ നേരം…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തെത്തി. സിഗ്നേച്ചര്‍ വേര്‍ഷന്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ ആസ്വാദകര്‍ ഏറ്റെടുത്തതാണ് ഈ ഗാനം. ബികെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. സൂരജ് എസ് കുറുപ്പ് ആണ് ആലാപനം. വിരഹത്തിന്റെ അതിവൈകാരികമായൊരു ഭാവം തീര്‍ക്കുന്നുണ്ട് ഈ ഗാനം. ഒപ്പം കാത്തിരിപ്പിന്റെ സുഖവും.

Read more:‘ഇട്ടിമാണി’യായി മോഹന്‍ലാല്‍; ചിത്രത്തിന്‍റെ ചില അണിയറക്കാഴ്ചകളും വിശേഷങ്ങളും: വീഡിയോ

ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ‘ലൂക്ക’. അഹാന കൃഷ്ണയാണ് ചിത്രത്തില്‍ നായികാ കഥാപാത്രായെത്തുന്നത്. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടുന്നുണ്ട്. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ആവാഹിച്ചുകൊണ്ടാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നതും.

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോടുടെ കഥാപാത്രങ്ങളാണ്. അടുത്തിടെ പുറത്തിറങ്ങിയ ‘ഉയരെ’, ‘വൈറസ്’, ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’ എന്നീ ചിത്രങ്ങളിലെയും ടൊവിനോയുടെ കഥാപാത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട്.