കിവീസിന് മോശം തുടക്കം; കരുത്തോടെ ഇന്ത്യ

July 9, 2019

ലോകകപ്പിൻറെ ആദ്യ സെമിയിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ 17-ാം പന്തില്‍ മാത്രമാണ് ന്യൂസിലന്‍ഡിന് അക്കൗണ്ട് തുറക്കാനായത്. പിന്നാലെ നാലാം ഓവറിലെ മൂന്നാം പന്തിലൂടെ മാര്‍ട്ടിന്‍ ഗപ്റ്റിലിനെ ഗ്യാലറിയിലേക്ക് തിരിച്ചയച്ചു. ബൂമ്ര സ്ലിപ്പില്‍ കോലിയുടെ കൈകളിലാണ് മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ബോൾ എത്തിനിന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് ന്യൂസിലൻഡ് ഇന്ത്യ മത്സരം അരങ്ങേറുന്നത്.

14 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസാണ് കിവീസിന്റെ സമ്പാദ്യം.

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ  എന്നിവരാണ് ഇന്ന് പോരട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റിൽ, ഹെന്ററി നിക്കോളാസ്, കെയ്ൻ വില്യംസൺ, റോസ് ടെയ്‌ലർ, ടോം ലഥാം, ജെയിംസ് നിഷാം, കോളിൻ ഡി ഗ്രാൻഡോം, മിച്ചൽ സാന്റ്നർ, ലോക്കി ഫെർഗുസൺ, മാറ്റ് ഹെൻററി, ട്രെന്റ് ബോൾട്ട്