മകളുടെ പിടിഎ മീറ്റിങ്ങിനെത്തിയവരെ ആടി സെയിലിന് അയച്ച് പൃഥ്വിരാജ്; ചിരി ട്രോളിന് സുപ്രിയയുടെ കൈയടി
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും താരങ്ങളുടെ കുടുംബകാര്യങ്ങളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇക്കൂട്ടത്തില്‍ മുന്നിലാണ് പൃഥ്വിരാജിന്റെ കുടുംബകഥകളും. സംവിധായകനായും നടനുമായും വെള്ളിത്തിരയിലെ നിറസാന്നിധ്യമായ പൃഥ്വിരാജിന് ആരാധകര്‍ ഏറെയാണ്. അത്രതന്നെ ആരാധകരുണ്ട് താരത്തിന്റെ ഭാര്യ സുപ്രിയയ്ക്കും മകള്‍ അല്ലിയ്ക്കും. കുടുംബവിശേഷങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്ന കാര്യത്തില്‍ സുപ്രിയയും ഏറെ മുന്നിലാണ്.
ഇപ്പോഴിതാ സുപ്രിയ പങ്കുവെച്ച രസകരമായ ഒരു ട്രോള്‍ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ ആടി സെയില്‍ പരസ്യത്തെയാണ് ട്രോളിയിരിക്കുന്നത്. ട്രോള്‍ ഇങ്ങനെ, മകളുടെ പിടിഎ മീറ്റിങ്ങാണ് എന്നു പറഞ്ഞിട്ട് ഇത്രം വേഗം കഴിഞ്ഞോ എന്ന് സുപ്രിയ ചോദിക്കുന്നു, ‘ഇല്ലമ്മേ മീറ്റിങ് തുടങ്ങിയപ്പോഴേയ്ക്കും അച്ഛന് ആടി സെയില്‍ ആരംഭിച്ചെന്ന് പറഞ്ഞ് എല്ലാവരെയും പറഞ്ഞയച്ചു. താങ്ക്സ് അച്ഛാ..’ എന്ന് മകളുടെ മറുപടി… ഹൊ ഈ മനുഷ്യനെക്കൊണ്ട്… എന്ന് വീണ്ടും സുപ്രിയ…
ട്രോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് സുപ്രിയ ട്രോളന്മാരെ പ്രശംസിച്ചു. നിമിഷ നേരംകൊണ്ട് തമാശയുണ്ടാക്കുന്ന ട്രോളന്മാരുടെ കഴിവിനെയാണ് സുപ്രിയ അഭിനന്ദിച്ചത്. ഇത്തരം ട്രോളുകള്‍ എങ്ങനെ ഷെയര്‍ ചെയ്യാതിരിക്കും എന്നും സുപ്രിയ കുറിച്ചു. എന്തായാലും സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
അതേസമയം പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ബ്രദേഴ്സ് ഡേ.’ ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില്‍ അഭിനയ വസന്തം തീര്‍ത്ത മലയാളികളുടെ പ്രിയ താരം കലഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഓണത്തോട് അനുബന്ധിച്ച ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രയാഗ മാര്ട്ടിന്, മിയ, ഹൈമ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ മെയ്ക്ക് ഓവറും ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. കട്ടത്താടിയുള്ള ലുക്കാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റേത്.