വില്ലനായി മഴ; ഇന്ത്യ- കിവീസ് സെമി പോരാട്ടം തടസപ്പെട്ടു
ലോകകപ്പ് ആദ്യ സെമി അരങ്ങേറുമ്പോൾ കളിക്കിടയിൽ വില്ലനായി മഴ. മഴ കുറയാത്ത സാഹചര്യത്തിൽ ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ മത്സരം നാളത്തേക്ക് മാറ്റിവച്ചു. നാളെ ന്യൂസിലൻഡിൻ്റെ ബാക്കിയുള്ള ഇന്നിംഗ്സിനു ശേഷം ഇന്ത്യ ബാറ്റ് ചെയ്യും 46 ഓവർ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് കിവീസിന്റെ സമ്പാദ്യം.
അതേസമയം കളിയുടെ 17-ാം പന്തില്‍ മാത്രമാണ് ന്യൂസിലന്‍ഡിന് അക്കൗണ്ട് തുറക്കാനായത്. പിന്നാലെ നാലാം ഓവറിലെ മൂന്നാം പന്തിലൂടെ മാര്ട്ടിന് ഗപ്റ്റിലിനെ ഗ്യാലറിയിലേക്ക് തിരിച്ചയച്ചു. ബൂമ്ര സ്ലിപ്പില്‍ കോലിയുടെ കൈകളിലാണ് മാര്ട്ടിന് ഗപ്റ്റിലിന്റെ ബോൾ എത്തിനിന്നത്. ആദ്യ പത്തോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് മാത്രമാണ് ന്യൂസിലന്‍ഡ് നേടിയത്. ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
റോസ് ടെയ്ലറും(67 ) ടോം ലതാ( 3 )മുമാണ് ക്രീസിൽ. മാര്ട്ടിന് ഗപ്റ്റിൽ (1), ഹെന്റി നിക്കോള്‍സ് (28), കെയ്ന്‍ വില്യംസൺ(67 ) ജെയിംസ് നിഷാമം(12) കോളിൻ ഡി ഗ്രാൻഡോം(16 ) എന്നിങ്ങനെയാണ് ഇതുവരെയുള്ള പോയിന്റ് നില. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് ന്യൂസിലൻഡ് ഇന്ത്യ മത്സരം അരങ്ങേറുന്നത്.
ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ന് പോരട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍.
ന്യൂസിലന്‍ഡ്: മാര്ട്ടിന് ഗപ്റ്റിൽ, ഹെന്ററി നിക്കോളാസ്, കെയ്ൻ വില്യംസൺ, റോസ് ടെയ്ലർ, ടോം ലഥാം, ജെയിംസ് നിഷാം, കോളിൻ ഡി ഗ്രാൻഡോം, മിച്ചൽ സാന്റ്നർ, ലോക്കി ഫെർഗുസൺ, മാറ്റ് ഹെൻററി, ട്രെന്റ് ബോൾട്ട് എന്നിവരാണ് ഇന്ന് പോരട്ടത്തിനിറങ്ങുന്ന ന്യൂസിലൻഡ് താരങ്ങൾ.