മനം നിറച്ച് സംവൃതാ സുനിലും ബിജു മേനോനും; മനോഹരം ഈ സ്‌നേഹഗാനം

July 15, 2019

പാട്ടുകള്‍ക്ക് എക്കാലത്തും ആസ്വാദകര്‍ ഏറെയാണ്. ചില പാട്ടുകള്‍ കാതുകളെ മാത്രമല്ല ഹൃദയത്തെപ്പോലും സ്‌നേഹംകൊണ്ട് നിറയ്ക്കാറുണ്ട്. ഇത്തരത്തില്‍ ഒരു പാട്ടാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നതും. ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലെ ‘ഇല്ലിക്കൂടിനുള്ളില്‍…’ എന്ന് തുടങ്ങുന്നഗാനത്തിന്റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ലിറക്കില്‍ വേര്‍ഷന്‍ പുറത്തിറങ്ങിയപ്പോള്‍മുതല്‍ പ്രേക്ഷകരുടെ പ്രീതി നേടിയതാണ് ഈ ഗാനം.

ബിജു മേനോനും സംവൃത സുനിലും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ചിത്രം നേടുന്നതും. ബി കെ ഹരിനാരയണന്റേതാണ് ഗാനത്തിലെ വരികള്‍. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സുദീപ് കുമാര്‍ മെറിന്‍ ഗ്രിഗറി എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ. ജി പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും രമാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിനായി സംഗീതമൊരുക്കുന്നു.

Read more:എന്തൊരു മൊഞ്ചാണ്; ഈ അറബിപെണ്‍കുട്ടിയുടെ മലയാളം പാട്ടും വര്‍ത്തമാനവും: വീഡിയോ

സംവൃതാ സുനിലിന്റെ മടങ്ങിവരവും കൈയടികളോടെയാണ് മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് സംവൃത സുനില്‍. എന്നാല്‍ വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ വെള്ളിത്തിരയിലേക്ക് വീണ്ടും എത്തിച്ചേരുകയാണ് സംവൃത സുനില്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

തുടര്‍ന്ന് മലയാളത്തില്‍ ശ്രദ്ധേയമായ ചില വേഷങ്ങള്‍ സംവൃതക്ക് ലഭിച്ചു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കില്‍ ഈ ചിത്രം വന്‍ ഹിറ്റായി. ബിജു മേനോനും സംവൃതാ സുനിലും വെള്ളിത്തിരയില്‍ ഒന്നിക്കുമ്പോള്‍ പ്രതീക്ഷയിലാണ് പ്രേക്ഷകരും.