കടൽ സിംഹത്തെ വേട്ടയാടിപിടിച്ച് തിമിംഗലം; അപൂർവ ചിത്രത്തിന് സോഷ്യൽ മീഡിയയുടെ കൈയടി
കൗതുകമുണർത്തുന്ന കാഴ്ചകൾക്കും വീഡിയോകൾക്കും സമൂഹ മാധ്യമങ്ങളിൽ എപ്പോഴും നിരവധിയാണ് കാഴ്ചക്കാർ. മനുഷ്യന്മാര് മാത്രമല്ല മിക്കപ്പോഴും മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരു തിമിംഗലവും കടല്ക്കാഴ്ചയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. തിമിംഗലം കടല്‍ സിംഹത്തെ വേട്ടയാടി പിടിക്കുന്ന ചിത്രമാണ് ഏറെ ജനശ്രദ്ധ നേടുന്നത്.
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും മറൈന്‍ ബയോളജിസ്റ്റുമായ ചേസ് ഡെക്കറുടെ ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തിമിംഗലത്തിന്റെ ചിത്രങ്ങളെടുക്കാൻ കടലിൽ സഞ്ചരിക്കുന്നതിനിടെയാണ് ഈ ചിത്രം ഡെക്കറുടെ കണ്ണുകളിൽപെട്ടത്.
അതേസമയം ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ ജീവിതത്തിലെ ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്ന് താരം വ്യക്തമാക്കി. ഡെക്കർ തന്നെയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം ഒരു മത്സ്യ ബന്ധന ബോട്ടിന് തൊട്ടരികില്‍ കൂറ്റന്‍ തിമിംഗലും മലക്കം മറിയുന്നതിന്റെ ഈ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കാനഡയിലെ മൊണ്ടേറേ ബേയില്‍ നിന്നുമാണ് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ ലഭിച്ചത്. തിമിംഗല നിരീക്ഷകനായ കേയ്റ്റ് ക്യൂമിങ്സും ഫോട്ടോഗ്രാഫറായ ഡഗ്ലസ് ക്രോഫ്റ്റും ഈ അപൂര്‍വ്വവും ഒപ്പം കൗതുകകരവുമായ ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. യുട്യൂബില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.
സാല്‍മണ്‍ മത്സ്യങ്ങളുടെ വരവും തിമിംഗലത്തിന്റെ വരവും ഒരുമിച്ചപ്പോഴാണ് ഈ അത്ഭുത പ്രതിഭാസം അരങ്ങേറിയത് എന്നാണ് വിദഗ്ധരായ തിമിംഗല നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സാല്‍മണ്‍ മത്സ്യങ്ങള്‍ ധാരാളമായി കാണപ്പെടുന്ന സമയമായതിനാല്‍ ബത്സ്യബന്ധന ബോട്ടുകളും നിരവധിയുണ്ടായിരുന്നു. ഈ കൂട്ടത്തില്‍പ്പെട്ട ഒരു ബോട്ടിന്റെ സമീപത്താണ് തിമിംഗലം നിരവധി തവണ കരണം മറിഞ്ഞത്. ബോട്ടിന് മുന്നിലും തിമിംഗലും കുതിച്ചുചാടി. ബോട്ടിനു മുന്നില്‍ ഒരു മതില് തീര്ക്കുപ്പെട്ടതുപോലെയാണ് ഈ ദൃശ്യങ്ങള്‍ കണ്ടാല്‍ തോന്നുക.