ഐഎസ് പിടിയിലായ നഴ്സുമാരുടെ മോചനം മുതൽ യെമനിൽ ഭീകരരുടെ പിടിയിലായ ഫാ. ടോം ഉഴുന്നാലിന്റെ മോചനം വരെ; നന്ദിയോടെയല്ലാതെ മലയാളികൾക്ക് ഓർക്കാനാവില്ല ഈ നേതാവിനെ…
പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട് മാത്രമേ മലയാളികൾക്ക് പരിചയമുള്ളൂ… അതുകൊണ്ടുതന്നെ ഏതു വീഴ്ചകളിൽ നിന്നും മലയാളികൾ ഉയർത്തെഴുന്നേൽക്കും… പൂർവാതീകം ശക്തിയോടെ… മലയാളികളുടെ നിരവധി പ്രതിസന്ധി ഘട്ടങ്ങളിൽ ചേർന്ന് നിന്ന ശക്തായ സുഷമ സ്വരാജ് എന്ന നേതാവിനെ നന്ദിയോടെയല്ലാതെ ഓർക്കാനാവില്ല ഒരു മലയാളിക്കും..
2016 ൽ 45 മലയാളി നേഴ്സുമാർ ഇറാഖിൽ ഐ എസ് നഴ്സുമാരുടെ പിടിയിലകപ്പെട്ട വാർത്ത കേരളക്കര കേട്ടത് ഏറെ ഞെട്ടലോടെയാണ്. എന്നാൽ കേരളാ ഗവണ്മെന്റ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ചേർന്ന് ഈ നഴ്സുമാരെ വിട്ടുകിട്ടാൻ നിരവധി ശ്രമങ്ങൾ നടത്തിയതിന്റെ ഫലമായി ഒരു പോറൽ പോലും ഏൽക്കാതെ ആതുരസേവന രംഗത്തെ മാലാഖമാരെ നമുക്ക് തിരിച്ചുകിട്ടി.. ഈ വേളയിൽ സുഷമ സ്വരാജ് അന്നെടുത്ത ചില തീരുമാനങ്ങൾ പിന്നീട് ലോക ശ്രദ്ധ തന്നെ പിടിച്ചുപറ്റി..
ഇനിയുമുണ്ട് കേരളത്തിന് ഈ മഹാനേതാവിനെ നന്ദിയോടെ ഓർക്കാൻ കാരണങ്ങൾ… ലിബിയയിലെ ട്രിപ്പോളിയിൽ ആഭ്യന്തര സംഘർഷം രൂക്ഷമായപ്പോൾ അവിടെ അകപ്പെട്ടവരെ ഇന്ത്യയിലേക്കെത്തിക്കാനും മുന്നിട്ട് നിന്നത് സുഷമാ സ്വരാജ് തന്നെയാണ്. നിരവധി മലയാളികൾ അടക്കം ഒരുപാട് ഇന്ത്യക്കാർ അന്ന് ജീവനോടെ തിരിച്ചെത്തിയതിന് പിന്നിലും ഈ നേതാവിന്റെ ഇടപെടൽ തന്നെയാണ്.
ഫാദർ ടോം ഉഴുന്നാലിൽ, യമനിൽ ഭീകരരുടെ പിടിയിലായ ഈ ഫാദറിന് വേണ്ടി ജാതിയും മതവും നോക്കാതെയാണ് ഇന്ത്യ ഒന്നാകെ പ്രാർത്ഥിച്ചത്. ഫാദറിനെ കേരളത്തിലേക്ക് തിരികെ എത്തിക്കാൻ സുഷമ സ്വരാജ് എന്ന വിദേശകാര്യ മന്ത്രി പ്രയത്നിച്ചത് അക്ഷീണമാണ്..ഇതിന് പുറമെ ട്വിറ്ററിലൂടെയും നേരിട്ടുമായി സുഷ്മയോട് സഹായം അഭ്യർത്ഥിച്ച നിരവധി പ്രവാസികൾക്കാണ് സുഷമ സഹായ ഹസ്തവുമായി രംഗത്തെത്തിയത്..
അകാലത്തിൽ മരണത്തിന് കീഴടങ്ങിയ ഈ നേതാവിന് ലോകം മുഴുവനുമുള്ള മലയാളികളുടെ ആദരാഞലികൾ..
Read also: ഓർമ്മയായത് ബിജെപിക്ക് ജനകീയ മുഖം നൽകിയ നേതാവ്; സുഷമ സ്വരാജിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു അന്ത്യം. ബിജെപി എന്ന പ്രസ്ഥാനത്തിന് ജനകീയ മുഖം സമ്മാനിച്ച നേതാവാണ് ഇതോടെ ഓര്‍മ്മയാകുന്നത്. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരമാണ് സംസ്കാരച്ചടങ്ങുകൾ.