ഓർമ്മയായത് ബിജെപിക്ക് ജനകീയ മുഖം നൽകിയ നേതാവ്; സുഷമ സ്വരാജിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി

August 7, 2019

മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുഷമ സ്വരാജ് അന്തരിച്ചു.67 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി ദില്ലി എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്‍റെ അന്ത്യം. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ദില്ലിയിലെ വസതിയിലെത്തി സുഷമ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ചു.

സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം നടക്കും. കഴിഞ്ഞ നരേന്ദ്ര മോദി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നു സുഷമ. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു.