ശക്തയായ വനിതാ നേതാവ് സുഷമാ സ്വരാജിന് ആദരാഞ്ജലികളുമായി സിനിമാലോകം

August 7, 2019

ഇന്ത്യ ഏറെ ഞെട്ടലോടെയാണ് മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്ന വനിതാ നേതാവിന്റെ വിയോഗത്തെ കേട്ടറിഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി ദില്ലി എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്‍റെ അന്ത്യം. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ദില്ലിയിലെ വസതിയിലെത്തി സുഷമ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഇപ്പോഴിതാ സുഷമ സ്വരാജിന് ആദരാഞ്ജലികളുമായി എത്തുകയാണ് സിനിമാലോകം.

സുരേഷ് ഗോപി, മോഹൻലാൽ, മഞ്ജു വാരിയർ, പൃഥ്വിരാജ്, നിവിൻ പോളി, ബോളിവുഡിൽ നിന്നും പ്രസൂൺ ജോഷി, കിരൺ ഖേർ, ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, അനുഷ്ക ശർമ്മ, പരിണീതി ചോപ്ര, സ്വര ഭാസ്ക്കർ, വിശാൽ ദദ്‌ലാനി, ബോമൻ ഇറാനി, റിതേഷ് ദേശ്‌മുഖ്, ഏക്താ കപൂർ, രവീണ ടണ്ടൻ തുടങ്ങി നിരവധിയേറെ പേരാണ് സുഷമ സ്വരാജിന്റെ വിയോഗത്തിൽ ദുഃഖം രേഖപെടുത്തിയിരിക്കുന്നത്.