‘ആ ഒരു രൂപ വാങ്ങാൻ താങ്കൾ വരണം’; അവസാന കടം വീട്ടാൻ കാത്തുനിൽക്കാതെ സുഷമ യാത്രയായി…

August 7, 2019

‘നിങ്ങള്‍ വന്ന് എന്നെ കാണണം. നിങ്ങള്‍ വാദിച്ച കേസിന്റെ ഫീസായ ആ ഒരു രൂപ നിങ്ങള്‍ക്ക് തരാനുണ്ട്’, സുഷമ സ്വരാജ് പറഞ്ഞു. ‘തീര്‍ച്ചയായും, അഭിമാനകരമായ ആ ഫീസ് വാങ്ങാൻ ഞാൻ എത്തും, അഡ്വക്കേറ്റ് ഹരീഷ് സാൽവെ മറുപടി നൽകി. ‘എങ്കിൽ നാളെ (ബുധനാഴ്ച ) വൈകിട്ട് ആറുമണിക്ക് വരൂ..’ ഇതായിരിക്കും സുഷമാ സ്വരാജിന്റെ അവസാന ഫോൺ കോൾ. ചൊവ്വാഴ്ച വൈകിട്ട് 8 : 50 ഓടെയാണ് സുഷമ തന്റെ അവസാനത്തെ കടം വീട്ടാൻ ഹരീഷ് സാൽവെയെ ഫോണിൽ വിളിച്ചത്. എന്നാൽ ഈ കടം വീട്ടാൻ കാത്തുനിൽക്കാതെ ചൊവ്വാഴ്ച രാത്രി 11 മണിയോടെ  സുഷമ സ്വരാജ് എന്ന നേതാവ് ഈ ലോകത്തോട് വിട പറഞ്ഞു..

ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യാന്തര കോടതിയിൽ കൽഭൂഷൺ യാദവ് കേസ്  വാദിച്ചത് ഹരീഷ് സാൽവെ ആയിരുന്നു. ഈ കേസിൽ കൽഭൂഷൺ യാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തിരുന്നു.  ഇതിന്റെ ഫീസായ ഒരു രൂപ വാങ്ങാനാണ് ഹരീഷ് യാദവിനെ സുഷമ സ്വരാജ് വിളിച്ചത്. എന്നാൽ ഇത് നൽകുന്നതിന് മുൻപ് തന്നെ ഐ ജനകീയ നേതാവ് മരണത്തിന് കീഴടങ്ങി.

Read also: ഐഎസ് പിടിയിലായ നഴ്‌സുമാരുടെ മോചനം മുതൽ യെമനിൽ ഭീകരരുടെ പിടിയിലായ ഫാ. ടോം ഉഴുന്നാലിന്റെ മോചനം വരെ; നന്ദിയോടെയല്ലാതെ മലയാളികൾക്ക് ഓർക്കാനാവില്ല ഈ നേതാവിനെ… 

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു അന്ത്യം. ബിജെപി എന്ന പ്രസ്ഥാനത്തിന് ജനകീയ മുഖം സമ്മാനിച്ച നേതാവാണ് ഇതോടെ ഓര്‍മ്മയാകുന്നത്. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരമാണ് സംസ്കാരച്ചടങ്ങുകൾ.