കാറിൽ പിന്തുടർന്ന ആരാധകർക്ക് ഉപദേശവുമായി മോഹൻലാൽ

August 21, 2019

മലയാളികളുടെ മുഴുവൻ ആരാധനാപാത്രമായ കലാകാരനാണ് മോഹൻലാൽ. ആ നടന വിസ്മയത്തെ ഒന്നടുത്ത് കാണാൻ ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാവില്ല. മോഹൻലാൽ എന്ന അത്ഭുത പ്രതിഭയെ അടുത്ത് കാണാനും സംസാരിക്കാനും അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിൽ നിരവധി ആരാധകർ എത്താറുണ്ട്. ആരാധകരോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും എടുത്ത് പറയേണ്ടതാണ്. എന്നാൽ ചിലപ്പോഴൊക്ക താരാരാധന താരങ്ങൾക്ക് തലവേദനയാകാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

അതേസമയം കഴിഞ്ഞ ദിവസം മോഹൻലാൽ തിരുവല്ലയിൽ ഒരു പരുപാടി കഴിഞ്ഞ് മടങ്ങിവരുന്ന വഴിയിൽ അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടർന്ന്  ഒരു കൂട്ടം ചെറുപ്പക്കാരെത്തി. വണ്ടി നിർത്തി കാര്യം അന്വേഷിച്ച അദ്ദേഹത്തോട് ഒരു ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ട ചെറുപ്പകാർക്കൊപ്പം മോഹൻലാൽ ചിത്രങ്ങളും എടുത്തു.

എന്നാൽ പിന്നീട് അവിടെകൂടിയ ആളുകളിൽ നിന്നും പോലീസ് വന്നാണ് അദ്ദേഹത്തെ കാറിൽ കയറ്റി തിരികെ അയച്ചത്. ഇതുപോലെ വാഹനത്തെ പിന്തുടർന്ന് അപകടം വരുത്തിവയ്ക്കരുതെന്ന് ആരാധകരോട് പറഞ്ഞ ശേഷമാണ് അദ്ദേഹം അവിടെ നിന്നും പോയത്.

 

View this post on Instagram

 

#mohanlal #lalettan #mohanlalmediaclub #like #love

A post shared by Mohanlal Media Club (@mohanlalmediaclub) on