വൃക്ക രോഗത്തോട് പൊരുതുന്ന ആശയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകേകി ‘അനന്തരം’
മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, സന്തോഷത്തിന്റെയും ശുഭപ്രതീക്ഷയുടെയും പുതിയ ദിവസങ്ങള്‍ അവര്‍ക്കായി ഒരുക്കാന്‍ ലോകമെങ്ങുമുള്ള സഹായമനസ്‌കരും ഫ്ളവേഴ്സ് ടിവിയും ഒത്തുചേര്‍ന്നു ആരംഭിച്ച പുതിയ പരിപാടിയാണ് ‘അനന്തരം’. ‘അനന്തരം’ പരിപാടിയിലൂടെ സഹായഹസ്തങ്ങള്‍ തേടി നിരവധിപേര്‍ ആണ് എത്തിച്ചേരുന്നത്.
കാസര്‍ഗോഡ് ജില്ലയിലെ ചീര്‍ക്കയം നിവാസിയായ ആശ 12 വര്‍ഷമായി രോഗത്തോട് പൊരുതുകയാണ്. വൃക്ക സംബന്ധമായ രോഗം ബാധിച്ചതോടെ ഭര്‍ത്താവ് ആശയെ ഉപേക്ഷിച്ചു. 12 വര്‍ഷമായി തുടര്‍ച്ചയായി ഡയാലിസിസ് നടത്തുന്നുണ്ട് ആശ. ഒരിക്കല്‍പോലും വിധിയ്ക്ക് മുമ്പില്‍ തോല്‍ക്കാന്‍ ആശ തയാറായിരുന്നില്ല. വൃദ്ധരായ തന്റെ മാതാപിതാക്കളോടോപ്പം സന്തോഷത്തോടെ ജീവിക്കണമെന്നതാണ് ആശയുടെ സ്വപ്നം.
എന്നാല്‍ ആശയുടെ മുന്നോട്ടുള്ള ജീവിതത്തിന് വൃക്ക മാറ്റിവെക്കല്‍ അനിവാര്യമാണ്. 20 ലക്ഷം രൂപയാണ് ചികിത്സാ ചിലവ്. നിര്‍ധനരായ ആശയുടെ കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ് ഈ ഭീമമായ തുക. എന്നാല്‍ അനന്തരം പരിപാടിയിലൂടെ സന്തോഷത്തിന്റെയും ശുഭപ്രതീക്ഷയുടെയും പുതിയ ദിവസങ്ങള്‍ ആശയെ കാത്തിരിക്കുകയാണ്. അനന്തരം ലൈവ് ലൂടെ ആശയെ സഹായിക്കാന്‍ ഒരുപാട് നന്മമനസുകള്‍ മുന്നോട്ടു വന്നു. അനന്തരം പരിപാടിയിലൂടെ ആശയുടെ ജീവിതം കണ്ടറിഞ്ഞ കൊല്ലം ഓച്ചിറ സ്വദേശി ബിജു വൃക്ക നല്‍കാമെന്ന് അനന്തരത്തിലൂടെ അറിയിച്ചു. അനന്തരം എന്ന സ്‌നേഹ സ്പര്‍ശമായ പരിപാടിയിലൂടെ രോഗമുക്തമായ നാളുകള്‍ കൈയ്യെത്തിപിടിക്കാന്‍ ഒരുങ്ങുകയാണ് ആശ.
ഇത്തരത്തില്‍ ജീവിതത്തിലെ ദുരിതങ്ങളോട് പോരാടുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ ഒരുങ്ങുകയാണ് ഫ്ളവേഴ്സ് ടിവി. സാന്ത്വനസ്പര്‍ശമേകാന്‍ പ്രേക്ഷകര്‍ക്കും അണിചേരാം.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C