അനന്തരം: ഡിനിപ് കെയറിലേക്ക് ഒരു മാസത്തേക്കുള്ള മെഡിസിൻ നൽകി ഫിൻക്യു

August 29, 2019

മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന വേദിയാണ്  ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. നിരവധി പേര്‍ക്കാണ് അന്തരം പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്.

ശാരീരികമായ അസ്വസ്ഥതകൾക്കിടയിലും മനക്കരുത്തുകൊണ്ട് മുന്നേറികൊണ്ടിരിക്കുകയാണ് കൊടുങ്ങലൂർ സ്വദേശി സൂരജ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ എൽ എൽ ബിയ്ക്ക് ഒരുങ്ങുകയാണ് സൂരജ്. ഉടനെ തന്നെ പഠനത്തിനായി കോളേജിലേക്ക് പോകാൻ ഒരുങ്ങുന്ന സൂരജിന് മറ്റുള്ളവരുടെ സഹായം ഇല്ലാതെ യാത്ര സുഗമമാക്കുവാൻ ഒരു വീൽ ചെയർ ആവശ്യമാണ്. ഇതിനായി അനന്തരത്തിലൂടെ സുമനസുകളെ കാത്തിരിക്കുകയാണ് സൂരജ്.

ഫിൻ ക്യു എന്ന ഖത്തറിലെ സംഘടനയുടെ ഭാഗമായി കവളപ്പാറയിലെ  കാവ്യയ്ക്കും കാർത്തികയ്ക്കും വീട് നിർമ്മിച്ചുനൽകാനും, ഒപ്പം ഡിനിപ് കെയർ പാലിയേറ്റിവ് സംഘടയിലേക്ക്  ഒരു മാസത്തേക്ക് ആവശ്യമായ മരുന്നുകളും നൽകിയിരിക്കുകയാണ് സംഘടന.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/c