‘അനന്തരം’: അനന്തനാരായണനും ദിവ്യക്കും ഇനി ശുഭപ്രതീക്ഷയുടെ നല്ല നാളുകള്‍
രോഗങ്ങളുടെ പിടിയിലകപ്പെട്ട് ദുരിതമനുഭവിക്കുന്ന നിരവധിപേര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്ളവേഴ്‌സ് ടിവിയിലെ അനന്തരം പരിപാടി. ഈ പരിപാടിയിലൂടെ മഹാരോഗങ്ങളോട് പൊരുതി ജയിച്ചവരെയും പൊരുതുന്നവരെയും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുന്നു. ഇവരുടെ യാതനകള്‍ മനസിലാക്കി അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും രംഗത്തെത്തുന്നത്. മഹാരോഗങ്ങളോട് അനുദിനം പോരാടുന്ന നിരവധി പേര്‍ക്ക് ശുഭപ്രതീക്ഷയുടെ നല്ല നാളുകള്‍ സമ്മാനിക്കുകയാണ് അനന്തരം പരിപാടി. മഹാരോഗങ്ങളോട് പോരാടുന്ന നിരവധി പേര്‍ക്കാണ് അനന്തരം പരിപാടിയിലൂടെ അനേകരില്‍ നിന്നും സഹായമെത്തുന്നത്.
ദാരുണമായ വിധി ക്രൂരമായി പലതവണ വേട്ടയാടിയ ജീവിതങ്ങളാണ് അനന്തനാരായണന്റെയും ഭാര്യ ദിവ്യ അനന്തനാരായണന്റെയും. ഹൃദയ സംബന്ധമായ അസുഖത്താല്‍ വിവാഹത്തിന് മുമ്പും ശേഷവും ഏറെ വേദനകള്‍ സഹിക്കേണ്ടിവന്ന ദിവ്യ ഒടുവില്‍ രോഗത്തെ അതിജീവിച്ചു. എന്നാല്‍ ദിവ്യയുടെ ഭര്‍ത്താവ് അനന്തനാരായണനെ അപ്രതീക്ഷിതമായി ബാധിച്ച ന്യുമോണിയ ഈ കുടുംബത്തിന്റെ താളംതെറ്റിച്ചു. ന്യുമോണിയയുടെ അണുക്കള്‍ തലച്ചോറിനെയും നാഡിവ്യൂഹങ്ങളെയും ബാധിച്ചു. ഗുരുതരമായ രോഗവാസ്ഥയിലൂടെയാണ് അനന്തനാരായണന് കടന്നുപോകേണ്ടിവന്നത്. ഏറെ ചികിത്സിച്ചിട്ടും രോഗം ഇപ്പോഴും ഇദ്ദേഹത്തെ പിന്തുടരുന്നു.
Read more:‘അനന്തരം’: ഇരു വൃക്കകളും തകരാറിലായ വിജേഷിന് കാരുണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശവുമായി അനേകര്‍
കടബാധ്യതകളും ചികിത്സാ ചെലവുമെല്ലാം ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. നിത്യചിലവുകള്‍ പോലും മറ്റുള്ളവരുടെ സഹായത്താലാണ് നടന്നുപോകുന്നത്. നിരവധി പേരാണ് ഈ കുടുംബത്തിന് സഹായ ഹസ്തവുമായെത്തെന്നത്. അനന്തനാരായണന്റെ മകളുടെ വിദ്യാഭ്യാസം പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഫ്ളവേഴ്‌സ് ടിവിയിലെ ഒരു സ്റ്റാഫ് ഏറ്റെടുത്തു. കായംകുളത്തുള്ള ഭാസ്‌കരന്‍ നായര്‍ പതിനായിരം രൂപ നല്‍കി. ഓസ്ട്രേലിയയിലുള്ള സതേണ്‍ ഫുട്ബോള്‍ ക്ലബ് ഇരുപത്തി അയ്യായിരം രൂപ നല്‍കി. അനന്തരം ഏറ്റെടുത്തിരിക്കുകയാണ് ഈ കുടുംബത്തെയും.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C