മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായ കൃഷ്ണനാഥിനെ ഏറ്റെടുത്ത് അനന്തരം ടീം
കഴിഞ്ഞ പത്ത് വർഷത്തിലധികമായി മസ്കുലർ ഡിസ്ട്രോഫി എന്ന രോഗത്തോട് മല്ലടിച്ചുകൊണ്ടിരിക്കുകയാണ് കൃഷ്ണനാഥ് എന്ന ചെറുപ്പക്കാരൻ. തിരുവനന്തപുരം സ്വദേശിയായ പ്രേമചന്ദ്രന്റെ മകനാണ് കൃഷ്ണനാഥ്. ‘നളന്ദ’ എന്ന ട്യൂഷൻ സ്ഥാപനം നടത്തിയാണ് പ്രേമചന്ദ്രനും കുടുംബവും ഉപജീവനമാർഗം നടത്തുന്നത്.
എട്ട് വയസുമുതൽ ഈ രോഗത്തിന് അടിമയായ കൃഷ്ണനാഥിന്റെ ചികിത്സയ്ക്കായി ഇതിനോടകം 17 ലക്ഷം രൂപ പ്രേമചന്ദ്രനും കുടുംബവും ചിലവാക്കിക്കഴിഞ്ഞു. തിരുനെൽവേലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്ട്രോഫി ആൻഡ് റിസേർച്ച് സെൻററിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണനാഥ് ഇപ്പോൾ നടന്നുതുടങ്ങിയിരിക്കുന്നു. ഇനി ഒരു വര്ഷത്തെ ചികിത്സ കൂടി പിന്നിട്ടാൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് കൃഷ്ണനാഥും കുടുംബവും. ഈ രോഗത്തിന് അമേരിക്കയിൽ കണ്ടെത്തിയ മരുന്നിന് കൂടി കാത്തിരിക്കുകയാണ് കൃഷ്ണനാഥ്. തുടർചികിസ്തയ്ക്കായി 20 രൂപയോളം ആവശ്യമാണ്.
രോഗം ഭേദമായാൽ ഉടൻ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പൊളിറ്റിക്കൽ സയൻസിന് ജോയിൻ ചെയ്യണമെന്നുള്ള ആഗ്രഹത്തിലാണ് കൃഷ്ണനാഥ്.
അനന്തരം പരിപാടിയിലൂടെ സുമനസുകള്‍ കൃഷ്ണനാഥിന് സഹായഹസ്തവുമായെത്തുന്നു.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C