അനന്തരം: കൃഷ്ണപ്രിയയ്ക്ക്‌ താങ്ങേകി ഗ്രീൻ ആയുഷ്മാൻ മാർക്കറ്റിംഗ്‌ പ്രൈവറ്റ് ലിമിറ്റഡ്

August 20, 2019

ദുരിതമനുഭവിക്കുന്ന അനേകര്‍ക്ക് പുത്തന്‍ സ്വപ്‌നങ്ങളും പ്രതീക്ഷകളും സമ്മാനിക്കുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. തൃശ്ശൂർ സ്വദേശിനിയായ 18 വയസുകാരി കൃഷ്ണപ്രിയ തലച്ചോറ് ചുരുങ്ങുന്ന അപൂർവ്വരോഗം പിടിപ്പെട്ട് കഴിഞ്ഞ 18 വർഷമായി കിടപ്പിലാണ്. 18 വയസുകാരിയുടെ ശാരീരികമായ വളർച്ച എത്തിയിട്ടില്ലാത്ത അവസ്ഥയിലാണ് കൃഷ്ണപ്രിയ.

കൃഷ്ണപ്രിയയുടെ അച്ഛനും മുത്തശ്ശിയും അസുഖബാധിതരാണ്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിന്റെ ആകെയുള്ള വരുമാനം കൃഷ്ണപ്രിയയുടെ അമ്മയുടെ ചെറിയ ജോലിയാണ്. അമ്മയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് കൃഷ്ണപ്രിയയുടെ ഇതുവരെയുള്ള ചികിത്സ സാധ്യമായത്. സ്വന്തമായി വീട് ഉണ്ടെങ്കിലും അതും കടബാധ്യതയിലാണ്.

കൃഷ്ണപ്രിയയ്ക്ക് കാര്യങ്ങൾ മനസിലാക്കാൻ കഴിയുമെങ്കിലും ജീവിതത്തിലേയ്ക് തിരിച്ചു വരണമെങ്കിൽ ഒട്ടനവധി ചികിത്സകൾ ഇനിയും ആവശ്യമാണ്.
കൃഷ്ണപ്രിയയ്ക്ക്‌ ഒരു ആശ്വാസമെന്ന നിലയിൽ ഗ്രീൻ ആയുഷ്മാൻ മാർക്കറ്റിംഗ്‌ പ്രൈവറ്റ് ലിമിറ്റഡ് വീൽ ചെയർ കൈമാറി. ചികിത്സയ്ക്കും മറ്റാവശ്യങ്ങൾക്കും സ്നേഹ സഹായവുമായി നിരവധിപേർ മുന്നോട്ടു വരുകയും ചെയ്തു.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C