പ്രവീണയുടെ കണ്ണീരൊപ്പാൻ അനന്തരത്തിലൂടെ സുമനസുകൾ

August 21, 2019

തീരാവേദനകൾക്ക് ആശ്വാസമേകി ജീവിതങ്ങളെ ചേർത്ത് നിർത്തുന്ന ഫ്‌ളവേഴ്‌സ് ടിവിയുടെ അനന്തരം പരിപാടി ഇന്ന് ലോക മനസ്സുകളുടെ അംഗീകാരം ഏറ്റുവാങ്ങികഴിഞ്ഞു.

ആരെയും കണ്ണീരിലാഴ്ത്തുന്ന ജീവിത കഥയാണ് കൊല്ലം സ്വദേശി പ്രവീണയുടേത്. ഒന്നേകാൽ വയസ്സിൽ അപസ്മാരം വന്നതോടെയാണ് ദുരന്തങ്ങൾ ഈ കുട്ടിയുടെ ജീവിതത്തെ പിന്തുടർന്നത്. ഒമ്പത് വയസുമാത്രമുള്ള പ്രവീണയ്ക്ക്  സംസാര ശേഷിയും കേൾവി ശക്തിയും നഷ്ടപ്പെട്ടു. ആളുകളെ തിരിച്ചറിയാനോ നടക്കാനോ ഇപ്പോൾ പ്രവീണയ്ക്ക് സാധിക്കില്ല.

അച്ഛനാണ് പ്രവീണയുടെ കാര്യങ്ങൾ നോക്കുന്നത്. അമ്മയ്ക്ക് വീട്ടുജോലിയാണ്. ഫിസിയോതെറാപ്പി ചെയ്താൽ കുട്ടിയെ നടത്താൻ സാധിക്കും. ഫിസിയോതെറാപ്പി ചെയ്യാൻ ഏതെങ്കിലും ഡോക്ടറോ ആശുപത്രിയോ ഏറ്റെടുക്കുകയാണെങ്കിൽ ഏത് വിധേനയും മകളെ ചികിത്സിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം.

പ്രവീണയ്ക്ക് സഹായവുമായി നിരവധി പേരാണ് മുന്നോട്ട് വന്നത്. എറണാകുളം സ്വദേശി ഷിജിൻ സാമ്പത്തിക സഹായവുമായി മുന്നോട്ട് വരികയും സുഹൃത്തായ ഡോക്ടർ ഏത് രീതിയിലുള്ള സഹായവും നൽകാമെന്ന് അറിയിക്കുകയും ചെയ്തു. കൂടാതെ പ്രവീണയ്ക്ക് ചികിത്സാ സഹായം നൽകാൻ നിരവധിപേർ അനന്തരത്തിലൂടെ തയ്യാറായിട്ടുണ്ട്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C