ഉദയന് പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും സമ്മാനിച്ച് ‘അനന്തരം’

August 17, 2019

അനേകര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുന്നുണ്ട് അനന്തരം പരിപാടി.

ചെറിയ വേദികളില്‍ തന്റെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിച്ചും ഒഴിവു സമയങ്ങളില്‍ കെട്ടിടം പണിക്കു പോയും ജീവിതം മുന്നോട്ടു നയിച്ചിരുന്ന വ്യക്തിയാണ് ഉദയന്‍. മലപ്പുറമാണ് ഉദയന്റെ സ്വദേശം. എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിക്കിടയില്‍ ഉണ്ടായ ഒരു അപകടം ഉദയന്റെ ജീവിതത്തെ ആകെ താളം തെറ്റിച്ചു.

Read more:തളര്‍ന്നുപോയ ബിനിലിനും കുടുംബത്തിനും ആശ്വാസമായി ‘അനന്തരം’

ജോലിക്കിടയില്‍ ഉയരത്തുനിന്നും താഴെ വീഴുകയായിരുന്നു ഉദയന്‍. പരിക്കുകള്‍ ഒക്കെയും ഗുരുതരം. നട്ടെല്ലിന് ക്ഷതമേറ്റു. അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നുപോയി. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ഉദയന് ഇന്ന് പരസഹായം വേണം. പഠനത്തില്‍ മിടുക്കനായിരുന്നു ഉദയന്‍ മികച്ച ഒരു ജോലി നേടി കുടുംബത്തെ സംരക്ഷിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജീവിതത്തില്‍ സംഭവിച്ച അപകടം ഉദയന്റെ സ്വപ്‌നങ്ങളെയാണ് കവര്‍ന്നെടുത്തത്.

വീഴ്ചയ്ക്കിടയില്‍ നട്ടെല്ലിനുണ്ടായ പരിക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണെങ്കില്‍ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വാഗ്ദാനം. സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്നുണ്ട് ഉദയന്റെ കുടുംബം. ഉദയന് ഇനി നല്ല നാളുകള്‍ സ്വപ്‌നം കാണാം. ഉദയനെ ഏറ്റെടുത്തിരിക്കുകയാണ് അനന്തരം ടീം.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C