ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ കുപ്രചരണം; 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

August 13, 2019

സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ പ്രചരങ്ങള്‍ നടത്തുവര്‍ക്കെതിരെ കര്‍ശന നടപടി. വിവിധ ജില്ലകളില്‍ നിന്നുമായി ഇത്തരത്തില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരള പൊലീസ് അറിയിച്ചു.

Read more:സ്‌കൂട്ടര്‍ വിറ്റുകിട്ടിയ പണം ദുരിതബാധിതര്‍ക്ക്; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരുടെ ചിത്രം വരച്ചുനല്‍കി പ്രോത്സാഹനം: ആദി സൂപ്പറാണ്

രജിസ്റ്റര്‍ ചെയ്ത കേസുകലുമായി ബന്ധപ്പെട്ട് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമപരമായ എല്ലാ നടപടികളും സ്വീകരിയ്ക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലേക്‌നാഥ് ബഹ്‌റ അറിയിച്ചു.