കൈയടി നേടി കദരം ‘കൊണ്ടേനി’ലെ ഗാനം: വീഡിയോ
വിക്രം പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് കദരം കൊണ്ടേന്‍. മികച്ച പ്രതികരണം നേടുന്ന ചിത്രത്തിലെ ഗാനവും ശ്രദ്ധേയമാകുന്നു. വിക്രത്തിന്റെ വിത്യസ്ത ഭാവങ്ങളും ലുക്കുമാണ് ഗാനരംഗത്തിലെ മുഖ്യ ആകര്‍ഷണം.
കമല്‍ഹാസനും വിക്രമും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കമല്‍ഹാസനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. രാജ്കമല് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം. രാജേഷ് എം സെല്‍വയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. വിക്രമിന്റെ 56ാമത്തെ ചിത്രമാണ് ‘കദരം കൊണ്ടേന്‍’. രാജ് കമല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന 45ാമത്തെ ചിത്രവും. തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടുന്നതും.
‘കദരം കൊണ്ടേന്‍’ എന്ന ചിത്രത്തിലെ മറ്റൊരു ഗാനവും മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നുണ്ട്. ചിത്രത്തിലെ ‘താരമേ… താരമേ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് കൈയടി നേടുന്നത്. വിവേകിന്റെതാണ് ഗാനത്തിന്റെ വരികള്‍. ജിബ്രാന് സംഗീതം ഒരുക്കിയിരിക്കുന്നു. സിദ് ശ്രീറാമിന്റെ ആലാപനം തന്നെയാണ് ഈ പ്രണയഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. അക്ഷര ഹാസനും അബി ഹസാനുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്ക്കുന്നു.
പലപ്പോഴും ചലച്ചിത്രലോകത്ത് വേഷപ്പകര്ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന താരമാണ് വിക്രം. ഏതൊരു കഥാപാത്രത്തെയും അതിന്റെ പൂര്‍ണ്ണതയില്‍ വിക്രം അവതരിപ്പിക്കുന്നു. വേഷപ്പകര്ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാന്‍ താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രവും ഒരുങ്ങുന്നു. ഇത്തവണ ഒന്നും രണ്ടും വേഷപ്പകര്‍ച്ചകള്‍ അല്ല, മറിച്ച് 25 വിത്യസ്ത വേഷങ്ങളിലാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.
അജയ് ജ്ഞാനമുത്തു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. പ്രിയ ഭവാനി ശങ്കറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ പേര് പുറത്തെത്തിയിട്ടില്ല. വിക്രമിന്റെ 58ാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 7 സ്ക്രീന്‍ സ്റ്റുഡിയോസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീത മാന്ത്രികന് ഏആര്‍ റഹ്മാനാണ് ഈ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. 2020ല്‍ ചിത്രം തീയറ്ററുകളിലെത്തും എന്നാണ് സൂചന.