പിഞ്ചോമനകൾക്ക് തണലേകാൻ അനന്തരവും

August 22, 2019

ഫ്‌ളവേഴ്‌സ് ടിവിയുടെ അനന്തരം പരിപാടി ഇന്ന് സമൂഹത്തിൽ ഒരു കൂട്ടായ്മ വളർത്തി കഴിഞ്ഞു. കരുണവറ്റാത്ത സുമനസുകൾ കാരുണ്യപ്രവാഹം ചൊരിയുന്ന വേദിയിൽ നിരവധി നന്മ മനസുകളാണ് ഒത്തുചേരുന്നത്.

മലപ്പുറം, ശിശു സംരക്ഷണ സാമൂഹിക കേന്ദ്രത്തിൽ മാതാപിതാക്കൾ ഉപേക്ഷിച്ചു പോയ പിഞ്ചു കുഞ്ഞുങ്ങളെ ഒരു അമ്മയുടെ ലാളനയോടെ പരിചരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകൾ. എന്നാൽ ഈ കേന്ദ്രത്തിന് ധാരാളം ആവശ്യങ്ങൾ ഉണ്ട്. സാമ്പത്തികമായും, അല്ലാതെയും. വാടക കെട്ടിടത്തിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. അതോടൊപ്പം ഈ വർഷത്തെ പ്രളയവും നല്ല രീതിയിൽ ഇവിടെ ബാധിച്ചിട്ടുണ്ട്. വെള്ളം കയറുകയും ഇരുപത്തിയൊന്നോളം കുട്ടികളുമായി ജില്ലാ പഞ്ചായത്തിലേയ്ക്ക്‌ ഇതിന്റെ പ്രവർത്തനം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

ഇവിടുത്തെ പ്രധാന വരുമാനം ശിശുദിന സ്റ്റാമ്പ്‌ മാത്രമാണ്. സ്കൂൾ തലത്തിൽ വിതരണം ചെയ്ത് അതിലൂടെ കിട്ടുന്ന വരുമാനമാണ് സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലാ കേന്ദ്രങ്ങൾക്ക് നൽകുന്നത്. പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രയാസങ്ങൾ അവർ അനുഭവിക്കുന്നുണ്ട്. അനന്തരം പരിപാടിയിലൂടെ ബ്യുണാ ഗ്രൂപ്പിന്റെ എം ഡി ഇവിടെയുള്ള കുട്ടികൾക്ക്‌ ബേബി ബെഡ്സ് വിതരണം ചെയ്തു. അതോടൊപ്പം സഹായ ഹസ്തവുമായി നിരവധിയാളുകളാണ് അനന്തരത്തിലൂടെ എത്തുന്നത്.

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU, ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C