എന്തൊരു ക്യൂട്ടാണ് പാറുകുട്ടിയുടെ ഈ ഡാൻസ്; വീഡിയോ

August 6, 2019

കുറഞ്ഞ പ്രായത്തിനുള്ളിൽ കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരമാണ് ഫ്ലവേഴ്‌സ് ടിവിയിലെ ജനപ്രിയ പരമ്പര ഉപ്പും മുളകിലൂടെ ശ്രദ്ധേയയായ പാറുക്കുട്ടി. പാറുകുട്ടിയുടെ ഓരോ എപ്പിസോഡുകളും ഏറെ ഇഷ്ടത്തോടെയാണ് ആരാധാർ കാത്തിരിക്കുന്നത്. ഈ കുഞ്ഞുമോളുടെ കൊഞ്ചലും ചിരിയുമൊക്കെ കാണാൻ വളരെ ആവേശമാണ് ആരാധകർക്ക്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും താരമായിരിക്കുകയാണ് പാറുക്കുട്ടി. ലൊക്കേഷനിൽ വച്ച് ഫോണിലെ പാട്ടിന് ചുവടുവയ്ക്കുന്ന പാറുകുട്ടിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

കരുനാഗപ്പള്ളിയിലെ പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ് പാറുക്കുട്ടി. അമേയ എന്നാണ് ശരിക്കുമുള്ള പേര്. ചക്കിയെന്നാണ് പാറുക്കുട്ടിയുടെ യഥാര്‍ത്ഥ കുടുംബക്കാര്‍ വിളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മലയാളി പ്രേക്ഷകരുടെ മുഴുവൻ പാറുകുട്ടിയാണ് ഈ കുഞ്ഞുമകൾ. എൽ കെ ജി വിദ്യാര്‍ത്ഥിനിയായ അനിഖയാണ് പാറുക്കുട്ടിയുടെ യഥാര്‍ത്ഥ ചേച്ചി.

ജനിച്ച് നാലാം മാസം മുതല്‍ക്കെ ഉപ്പും മുളകില്‍ അഭിനയിച്ച് തുടങ്ങിയതാണ് പാറുക്കുട്ടി. ഒരു വയസ് പിന്നിട്ട പാറുക്കുട്ടി ഇപ്പോള്‍ കുഞ്ഞിക്കുഞ്ഞു വാക്കുകളും പറയുന്നുണ്ട്. കഴിഞ്ഞ ദിവസം വൺ, റ്റു ത്രീ പറയുന്ന ഈ പാറുവിന്റെ വീഡിയോയും പ്രേക്ഷകർ സ്വീകരിച്ചിരുന്നു.


ഉപ്പും മുളകിലെ ഓരോ താരങ്ങളോടും ആഴത്തില്‍ അടുപ്പം പുലര്‍ത്തുന്നുണ്ട് ഈ കുട്ടിത്താരം. പാറുക്കുട്ടിയുടെ മികവാര്‍ന്ന പ്രകടനം ഓരോ എപ്പിസോഡിനേയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

കുളത്തറ ശൂലന്‍കുടി വീട്ടില്‍ ബാലചന്ദ്രന്‍ തമ്പി എന്ന ബാലുവിന്റേയും പടവലത്തെ നീലിമ എന്ന നീലുവിന്റേയും അവരുടെ മക്കളുടെയും രസകരമായ കഥ പറയുന്ന ഉപ്പും മുളകും മൂന്നര വർഷത്തിലധികമായി പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയിട്ട്.

ബാലുവിനും നീലിമയ്ക്കും ഒപ്പം മക്കളായ മുടിയൻ(വിഷ്ണു), ലെച്ചു, കേശു, ശിവ, പാറുക്കുട്ടി എന്നിവരും ചേർന്നൊരുക്കുന്ന ഹാസ്യവിരുന്ന് പ്രേക്ഷകർ നെഞ്ചേറ്റിക്കഴിഞ്ഞതാണ്. കൂട്ടത്തിൽ ചെറു പ്രായത്തിനുള്ളിൽ തന്നെ ഏറ്റവുമധികം ആരാധകരുമായി മിനിസ്‌ക്രീനിൽ മിന്നിത്തിളങ്ങുകയാണ് നമ്മുടെ പാറുക്കുട്ടി.