ആരാണ് ഈ ചേച്ചിയും അനിയനും..?? തലപുകഞ്ഞ് സോഷ്യൽ മീഡിയ

August 27, 2019

ഏറെ കൗതുകമൊളിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നിറയുകയാണ് ഒരു ചിത്രം. മലയാള സിനിമയിലെ താരങ്ങളായ ഒരു ചേച്ചിയുടെയും അനിയന്റെയും ബാല്യകാല ചിത്രങ്ങൾ. ഈ ചിത്രങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

 

View this post on Instagram

 

Old is definitely Gold ?? @nazriyafahadh

A post shared by Naveen Nazim (@naveen_nazim) on

മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് നസ്രിയ, തന്മയത്വം നിറഞ്ഞ അഭിനയം കൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തതകകൊണ്ടും മലയാളി പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറിയ നസ്രിയയുടെയും സഹോദരൻ നവീനിന്റെയും ബാല്യകാല ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. സൗബിന്‍ സാഹിര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ്   അമ്പിളി. ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ‘അമ്പിളി’.

അതേസമയം നവീൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

 

View this post on Instagram

 

Sister love ??❤️

A post shared by Naveen Nazim (@naveen_nazim) on