‘തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലെ ആ മനോഹരഗാനം പിറന്നതിങ്ങനെ: ശ്രദ്ധേയമായി മെയ്ക്കിങ് വീഡിയോ

August 23, 2019

ഒരു അധ്യാപകനും ഒരുകൂട്ടം വിദ്യാര്‍ത്ഥികളുമായി തീയറ്ററുകളില്‍ എത്തി, മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’. ചിത്രത്തിലെ ഗാനങ്ങളും ആസ്വാദക ഹൃദയങ്ങളില്‍ ഇടം നേടി. ഇപ്പോഴിതാ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ ‘പന്തു തിരിയണ്…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം പകര്‍ന്നിരിക്കുന്നു. സുഹൈല്‍ കോയയുടെതാണ് ഗാനത്തിലെ വരികള്‍.

മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യു തോമസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ . മൂക്കുത്തി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ ഡിയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് ഗിരീഷ്.

Read more:കത്തിയമര്‍ന്ന് ആമസോണ്‍ കാടുകള്‍, 2790 കിലോമീറ്റര്‍ അകലെയുള്ള സാവോ പോളോ ഇരുട്ടില്‍; അമ്പരപ്പിക്കും ഈ ദൃശ്യങ്ങള്‍

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ‘ജാതിക്കാത്തോട്ടം എജ്ജാതി നിന്റെ നോട്ടം…’ എന്നു തുടങ്ങുന്ന ഗാനവും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ജോമോന്‍ ടി ജോണും ഷെബിന്‍ ബക്കറും ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയുടെ നിര്‍മ്മാണം. സ്‌കൂള്‍ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയവും രസകരമായ മുഹൂര്‍ത്തങ്ങളുമെല്ലാം ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!