ചിത്രീകരണത്തിനിടെ വീണ് നടന്‍ ജയസൂര്യയ്ക്ക് പരിക്ക്

September 7, 2019

തൃശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്ക്. തലചുറ്റി വീഴുകയായിരുന്നു താരം. ഉടന്‍ തന്നെ ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരിക്ക് ഗുരുതരമല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിലെ ചില സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയിലാണ് താരത്തിന് പരിക്കേറ്റത്.

തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് തൃശൂര്‍ പൂരം. വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രാജേഷ് മോഹനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് രതീഷ് വേഗയാണ്.

Read more:ഭയാനകമായ ആ ഭീകരദൃശ്യങ്ങള്‍ ബഹിരാകാശത്തിരുന്ന് അവര്‍ കണ്ടു, ചിത്രങ്ങള്‍ പകര്‍ത്തി

ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന്റെ സമയത്താണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നത്. പൂരപ്പറമ്പില്‍ വച്ചു അനൗണ്‍സ് ചെയ്തതുകൊണ്ടുതന്നെ തൃശൂര്‍ പൂരം എന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായിരുന്നു.