തിരമാലയ്‌ക്കൊപ്പം പിടക്കുന്ന മത്തിയും, വാരിയെടുത്ത് നാട്ടുകാർ, അത്ഭുത പ്രതിഭാസം: വീഡിയോ

September 15, 2019

കൗതുകകരമായ ചിത്രങ്ങൾക്കും വീഡിയോകൾക്കും കാഴ്ച്ചക്കാർ ഏറെയാണ്. കടലിൽ നിന്നും തീരത്തേക്ക് എത്തുന്ന തിരമാലക്കൊപ്പം പിടയ്ക്കുന്ന മത്തിയുംകൂടി എത്തിയാൽ എന്തായിരിക്കും അവസ്ഥ…? ഇപ്പോഴിതാ ഇത്തരമൊരു അത്ഭുത പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്  കാഞ്ഞങ്ങാട് നിവാസികൾ. ഇന്നലെയാണ്  കാസർഗോഡിലെ തീരദേശ ഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലും ഈ അത്ഭുത പ്രതിഭാസം കണ്ടത്. കിലോമീറ്ററുകളോളം നീളത്തിലാണ് പെടക്കണ മത്തി തിരമാലക്കൊപ്പം തീരത്തെത്തിയത്.

അതേസമയം ഇത്തരം പ്രതിഭാസം ഇതിന് മുന്‍പും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. കടലിൽ ട്രോളിംഗിന് പോവുന്ന ബോട്ടുകളില്‍ നിന്ന് രക്ഷനേടാന്‍ തീരത്തോട് അടുത്ത് വരുന്ന മത്തിക്കൂട്ടം തിരമാലകളില്‍ പെട്ട് തീരത്തെത്തുന്നതാവം ഈ പ്രതിഭാസത്തിന് കാരണമെന്നാണ് നാട്ടുകാർ അഭിപ്രായപെടുന്നത്.

എന്നാൽ ഈ സമയം തീരദേശത്ത് ഉണ്ടായിരുന്ന നാട്ടുകാർ കയ്യിൽക്കിട്ടിയ പാത്രങ്ങളിലും വസ്ത്രങ്ങളിലുമൊക്കെയായി മീനുകളെ വാരിയെടുക്കുന്നതാണ്  ദൃശ്യങ്ങളിൽ കാണുന്നത്.