പിഞ്ചുകുഞ്ഞുമായി സാഹസിക ബൈക്ക് യാത്ര; ‘അലങ്കാരമല്ല അഹങ്കാര’മാണെന്ന് കേരളാ പൊലീസ്: വീഡിയോ

September 26, 2019

പലതരത്തിലുള്ള സാഹസിക വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട് ഇക്കാലത്ത്. കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലാകെ പ്രചരിച്ച ഒരു വീഡിയോ ഉണ്ട്. പിഞ്ചുകുഞ്ഞിനെ ബൈക്കിന്റെ ടാങ്കിനു മുകളില്‍ കിടത്തിക്കൊണ്ടു ബൈക്ക് ഓടിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്.

എന്നാല്‍ കൂടുതല്‍ ആളുകളും ഈ വീഡിയോയെ വിമര്‍ശിക്കുകയായിരുന്നു. ഇപ്പോഴിതാ കേരളാ പൊലീസുതന്നെ ആ അഭ്യാസ പ്രകടനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

‘ഇത് അലങ്കാരമല്ല…അഹങ്കാരമാണ്..അറിഞ്ഞുകൊണ്ട് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തരുത്’ എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ കേരളാ പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്.

Read more: അപ്രതീക്ഷിതമായി വേദിയില്‍ ഭാര്യയുടെ സര്‍പ്രൈസ്; നിറകണ്ണുകളോടെ ശിവകാര്‍ത്തികേയന്‍: വീഡിയോ

കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. കുഞ്ഞിനെ ബൈക്കിന്റെ ടാങ്കിന് മുകളില്‍ കിടത്തിക്കൊണ്ട് ചീറിപ്പായുകയായിരുന്നു ബൈക്ക്. സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പേരാണ് ഈ വീഡിയോയ്‌ക്കെതിരെ പ്രതിഷേധമറിയിച്ചത്.